റോഡ് പൊളിയാ… എന്നാലും ഞങ്ങ പൊളിക്കും..! ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ന് അ​റു​തി​യാ​യെ​ങ്കി​ലും റോ​ഡ് പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ ജ​ല​വ​കു​പ്പ്

പ​ഴ​യ​ങ്ങാ​ടി: റോ​ഡ് നി​ർ​മാ​ണം വ​ള​രെ മ​നോ​ഹ​ര​മാ​യി പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, ഈ ​റോ​ഡ് പൊ​ളി​ക്കാ​ൻ അ​വ​ർ ഉ​ട​ൻ എ​ത്തും. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​രി​പു​രം നാ​ൽ​ക്ക​വ​ല മു​ത​ൽ വെ​ങ്ങ​ര- ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ദ​മി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

ത​ക​ർ​ന്ന് കി​ട​ന്നി​രു​ന്ന റോ​ഡ് 12 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി ന​വീ​ക​രി​ച്ച​ത്.

ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ന് അ​റു​തി​യാ​യെ​ങ്കി​ലും ന​വീ​ക​രി​ച്ച റോ​ഡ് പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജ​ല​വ​കു​പ്പ്.

റോ​ഡ് ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം മാ​ടാ​യി​പ്പാ​റ​യി​ലെ ജ​ല​സം​ഭ​ര​ണി മു​ത​ൽ വ​ടു​കു​ന്ദ ശി​വ​ക്ഷേ​ത്ര ഇ​റ​ക്കം വ​രെ​യു​ള്ള റോ​ഡി​ൽ പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു.​ഇ​തി​ന് തു​ട​ർ​ച്ച​യാ​യി ഇ​ടാ​നു​ള്ള പൈ​പ്പാ​ണ് ഇ​പ്പോ​ൾ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ജ​ല​വ​കു​പ്പും ത​മ്മി​ലു​ള്ള ശീ​ത സ​മ​ര​മാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മു​മ്പേ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് എ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​ത്ത​ത് കൊ​ണ്ട് റോ​ഡ് പൊ​ളി​ക്കു​മ്പോ​ൾ ദു​രി​ത​ത്തി​ലാ​വു​ന്ന​ത് നാ​ട്ടു​കാ​രും വാ​ഹ​ന യാ​ത്ര​ക്കാ​രും മാ​ത്രം.

Related posts

Leave a Comment