ബ​സി​ല്‍ വ​ച്ച് പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്കു നേ​രെ അ​തി​ക്ര​മം ! 25കാ​ര​നെ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ച് ആ​ളു​ക​ള്‍

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ച്ച് പ്ല​സ്ടു വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.

ആ​റ്റി​ങ്ങ​ല്‍ പൂ​വ​ണ​ത്തും​മൂ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ന​ന്തു എ​ന്ന ഇ​ന്ദ്ര​ജി​ത്തി​നെ (25) മം​ഗ​ല​പു​രം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദ്യാ​ര്‍​ത്ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ന​ന്തു പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ല്‍ തു​പ്പു​ക​യും ചെ​യ്തു. യു​വാ​വി​ന്റെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ചു.

ഇ​തോ​ടെ അ​ന​ന്തു ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രും നാ​ട്ടു​കാ​രും പോ​ലീ​സും പി​ന്നാ​ലെ ഓ​ടി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പ​ള്ളി​പ്പു​റ​ത്തെ മം​ഗ​പു​ര​ത്തെ ബ​സ് സ്റ്റോ​പ്പി​ല്‍ പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ഉ​പ​ദ്ര​വം.

ബ​സി​ല്‍ നി​ന്നു ഇ​റ​ങ്ങി​യോ​ടി​യ അ​ന​ന്തു മ​തി​ലും ചാ​ടി​ക്ക​ട​ന്ന് തു​ണ്ടി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മു​ണ്ടു​കോ​ണം വ​യ​ല്‍ ഏ​ലാ​യി​ലേ​ക്ക് അ​ന​ന്തു ചാ​ടി​യ​തോ​ടെ മു​ട്ടോ​ളം ചേ​റി​ല്‍ പു​ത​ഞ്ഞു വേ​ഗം കു​റ​ഞ്ഞു.

ഇ​നി​യും ഓ​ടി​യാ​ല്‍ എ​റി​ഞ്ഞു വീ​ഴ്ത്തു​മെ​ന്നു പി​ന്നാ​ലെ​യെ​ത്തി​യ​വ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തോ​ടെ യു​വാ​വ് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ പ​തി​വാ​യി ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നു മം​ഗ​ല​പു​രം പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ദ്ര​ജി​ത്തി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment