മത്സ്യത്തൊഴിലാളികൾക്കു ശുഭവാർത്ത..! കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം ത​ത്സ​മ​യം മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ ഫോ​ണി​ൽ

കോ​ട്ട​യം: മ​ത്സ്യത്തൊഴി​ലാ​ളി​ക​ളേ നി​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണെ​ടു​ക്കാ​ൻ മ​റ​ക്ക​ല്ലേ. കാ​റ്റും മ​ഴ​യും പ്ര​കൃ​തി ക്ഷോ​ഭ​വു​മൊ​ക്കെ മു​ൻ​കൂ​ട്ടി നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​റി​യാ​ൻ സം​വി​ധാ​ന​മാ​യി. ഫി​ഷ​റീ​സ് വ​കു​പ്പാ​ണ് ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ​യി​ലെ ചെ​റി​യ വ്യ​തി​യാ​നം പോ​ലും ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ത്സ​മ​യം ഇ​നി മൊ​ബൈ​ൽ ഫോ​ണി​ൽ അ​റി​യാം. പ്ര​ള​യം പ​ഠി​പ്പി​ച്ച പാ​ഠ​മു​ൾ​ക്കൊ​ണ്ട് ഫി​ഷ​റീ​സ് വ​കു​പ്പ് തു​ട​ക്കം കു​റി​ച്ച ഫി​ഷ​റീ​സ് വെ​ത​ർ വാ​ണിം​ഗ് വാ​ട്സ​് ആപ്പ് കൂ​ട്ടാ​യ്മ​യാ​ണ് അ​നേ​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ഫി​ഷ​റീ​സ് ഡ​യ​റ​ക്്ട​റേ​റ്റും ന​ൽ​കു​ന്ന ആ​ധി​കാ​രി​ക അ​റി​യി​പ്പു​ക​ളാ​ണ് ഗ്രൂ​പ്പു​വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത്.

ഇ​രു​ന്നൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഫി​ഷ​റീ​സ് വ​കു​പ്പ്, മ​ത്സ്യ​ഫെ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളും കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​ണ്. കൂ​ട്ടാ​യ്മ​യി​ൽ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഇ​വ​ർ മു​ഖേ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്്ട​ർ എ​സ്. ജ​യ​ശ്രീ, അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ആ​ർ. ജു​ഗ്നു, വൈ​ക്കം ഫി​ഷ​റീ​സ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പ് അ​ഡ്മി​നു​ക​ൾ.

Related posts