പാ​ച​ക​വാ​ത​ക ക്ഷാ​മം: വി​റ​കു വി​ല​യും കു​തി​ച്ചു​യ​രു​ന്നു; പു​ളി വി​റ​ക് കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ

വ​ട​ക്ക​ഞ്ചേ​രി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ല​ണ്ട​റു​ക​ൾ​ക്കു​ള്ള ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് വി​റ​കു ക്ഷാ​മ​വും രൂ​ക്ഷ​മാ​ക്കു​ന്നു. ന​ല്ല ചൂ​ടും ഏ​റെ സ​മ​യം ക​ന​ലും നി​ല​നി​ൽ​ക്കു​ന്ന വാ​ളം​പു​ളി (കോ​ൽ​പു​ളി) വി​റ​ക് കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​യി. പു​ളി വി​റ​കി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലെ​ന്ന് വ​ട​ക്ക​ഞ്ചേ​രി ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം വി​റ​കു ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് പു​ളി​വി​റ​ക് കൂ​ടു​ത​ലും ക​യ​റ്റി​പ്പോ​കു​ന്ന​ത്. പു​ളി വി​റ​ക് 10 കി​ലോ​യ്ക്ക് ഇ​പ്പോ​ൾ 80 രൂ​പ​യാ​യി. ഗ്യാ​സ് ക്ഷാ​മ​ത്തി​നു മു​മ്പ് ഇ​ത് 60 രൂ​പ​യാ​യി​രു​ന്നു. വൈ​കാ​തെ ത​ന്നെ വി​ല 100 രൂ​പ​യാ​കും. തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ 10 കി​ലോ വി​റ​കി​ന് 100 രൂ​പ​യാ​യി​ട്ടു​ണ്ട്. മ​റ്റു പാ​ഴ്‌​മ​ര വി​റ​കി​നും ഉ​യ​ർ​ന്ന വി​ല​യാ​ണ്. ഓ​രോ വ​ർ​ഷ​വും പു​ളി​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത​ല്ലാ​തെ എ​വി​ടേ​യും പു​ളി​തൈ ന​ട്ടു​വ​ള​ർ​ത്തു​ന്ന ശീ​ല​മി​ല്ല.

ഇ​തി​നാ​ൽ മ​ല​യാ​ളി​ക​ളു​ടെ സാ​മ്പാ​റി​നും പു​ളി​യി​ഞ്ചി ക​റി​ക്കു​മു​ള്ള കോ​ൽ​പു​ളി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ര​ണം. ഗ്യാ​സി​ന്‍റെ ല​ഭ്യ​ത വൈ​കു​ന്ന സ്ഥി​തി തു​ട​ർ​ന്നാ​ൽ ക​ടു​ത്ത വി​റ​ക് ക്ഷാ​മ​വും ഉ​ണ്ടാ​കും. മ​ഴ​ക്കാ​ല​ത്ത് വി​റ​കു​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. വി​റ​കു​പൊ​ളി​ക്ക​ൽ യ​ന്ത്ര​സം​വി​ധാ​ന​ത്തോ​ടെ​യാ​യ​തി​നാ​ൽ വി​റ​കു വി​ല്പ​ന​കാ​ർ​ക്കും അ​ത് വ​ലി​യ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ന് 700 രൂ​പ​യാ​ണ് വി​റ​കു പൊ​ളി​ക്കാ​നു​ള്ള യ​ന്ത്ര സം​വി​ധാ​ന​ത്തി​നു​ള്ള ചാ​ർ​ജ്.

Related posts

Leave a Comment