എ​ങ്ങ​നെ​യെ​ങ്കി​ലും ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം! ന​വ​ദമ്പതിമാ​രു​ടെ മോ​ഷ​ണം പോ​യ വി​വാ​ഹ ആ​ൽ​ബം ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് 1000 ഡോ​ള​ർ പാരിതോഷികം

ഡാ​ള​സ്: അ​ല​ബാ​മ​യി​ൽ വി​വാ​ഹി​ത​രാ​യ ഡാ​ള​സി​ൽ നി​ന്നു​ള്ള നവദ​ന്പ​തി​മാ​രു​ടെ വി​വാ​ഹ ആ​ൽ​ബം ക​ണ്ടെ​ത്തു​വാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 1000 ഡോ​ള​ർ പാരിതോഷികം .

വി​വാ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ല​ബാ​മ​യി​ൽ നി​ന്നും സ​ൻ​ഫ്രാ​ൻ​സി​സ്ക്കോ​യി​ലേ​ക്ക് കാ​റി​ൽ വ​രു​ന്ന വ​ഴി അ​ലാ​മൊ സ്ക്വ​യ​റി​ൽ വ​ച്ചു മോ​ഷ്ടാ​ക്ക​ൾ ഗ്ലാ​സ് ത​ക​ർ​ത്തു കാ​റി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന കാ​മ​റി ഗി​യ​ർ, ലാ​പ്ടോ​പ്പു​ക​ൾ, ഹാ​ർ​ഡ് ഡ്രൈ​വു​ക​ൾ എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹ ഫോ​ട്ടോ​യു​ണ്ടാ​യി​രു​ന്ന ഹാ​ർ​ഡ് ഡ്രൈ​വും, എ​സ്ഡി കാ​ർ​ഡും മോ​ഷ​ണം പോ​യ​തോ​ടെ ന​വ ദ​ന്പ​തി​മാ​രു​ടെ വി​വാ​ഹ സ​ദ​സി​ൽ ന​ട​ത്തി​യ ആ​ദ്യ നൃ​ത്തം,

വ​ധു​വി​ന്‍റെ അ​മ്മൂ​മ ആ​ദ്യ​മാ​യി ന​ൽ​കി​യ ഒ​രു പെ​നി എ​ന്നി​വ​യു​ടെ ഫോ​ട്ടോ​ക​ൾ തി​രി​ച്ചെ​ടു​ക്കു​വാ​നാ​കാ​തെ വി​ഷ​മ​ത്തി​ലാ​ണ് ദ​ന്പ​തി​മാ​ർ.

എ​ങ്ങ​നെ​യെ​ങ്കി​ലും വി​വാ​ഹ ആ​ൽ​ബ​വും മോ​ഷ​ണ വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. അ​തി​ന് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​തി​നും ഞ​ങ്ങ​ൾ ത​യാ​റാ​ണ്.

1000 ഡോ​ള​റാ​ണ് ഇ​പ്പോ​ൾ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന് ഡാ​ള​സി​ൽ താ​മ​സി​ക്കു​ന്ന അ​ല​ക്സാ​ൻ​ഡ്രി​യ ഹെ​ഡ്ലെ ടൈ​ല​ർ, ഹാ​മ​ൽ എ​ന്നി ന​വ വ​ധു​വ​രന്മാ​ർ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment