ഇവിടെ ഇങ്ങനെയാണ് ഭായ്! വിവാഹമോചനക്കേസ് കൊടുത്താൽ വിവരമറിയും

ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ൻ​മാ​ർ​ക്കി​ട​യി​ൽ ര​ഹ​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നാ​ണ് പ​റ​യാ​റു​ള്ള​തെ​ങ്കി​ലും സൗ​ദി​യി​ലെ ചി​ല ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ണ്ട്. അ​വ​ർ വി​വാ​ഹ​മോ​ച​നം കോ​ട​തി​യി​ൽ ഭാ​ര്യ അ​റി​യാ​തെ ര​ജി​സ്റ്റ​ർ ചെ​യ്യും. വി​വാ​ഹ​മോ​ച​നം ചെ​യ്യ​പ്പെ​ട്ട വി​വ​രം ഭാ​ര്യ അ​റി​യാ​റി​ല്ല.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ പ​ല ഭാ​ര്യ​മാ​രും ഉ​ന്ന​യി​ച്ച​തോ​ടെ കോ​ട​തി രം​ഗ​ത്തെ​ത്തി. വി​വാ​ഹ​മോ​ച​ന​ത്തി​ന് ഭ​ർ​ത്താ​വ് നോ​ട്ടീ​സ് ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്താ​ലു​ട​ൻ ആ ​വി​വ​രം എ​സ്എം​എ​സ് വ​ഴി ഭാ​ര്യ അ​റി​യു​ന്ന​താ​ണ് സം​വി​ധാ​നം.

വി​വാ​ഹ​മോ​ച​നം ചെ​യ്യ​പ്പെ​ടു​ന്പോ​ൾ വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് സൗ​ദി നീ​തി​ന്യാ​യ​കോ​ട​തി​ക​ൾ പ​റ​യു​ന്നു. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കാ​ണ് എ​സ്എം​എ​സ് കി​ട്ടു​ക. വി​വാ​ഹ​മോ​ച​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ന്പ​ർ, കോ​ട​തി വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​തി​ലു​ണ്ടാ​യി​രി​ക്കും.

നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും സ്ത്രീ​ക​ൾ​ക്ക് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് സൗ​ദി​യി​ലെ ഭ​ർ​ത്താ​ക്ക​ൻ​മാ​രേ ഓ​ർ​ക്കു​ക..​ഇ​നി മു​ത​ൽ ഭാ​ര്യ​യ​റി​യാ​തെ നി​ങ്ങ​ൾ​ക്ക് ഭാ​ര്യ​യെ വി​വാ​ഹ​മോ​ച​നം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു ന​ല്ല സു​ഹൃ​ത്താ​യി കോ​ട​തി നി​ങ്ങ​ളു​ടെ ഭാ​ര്യ​ക്കൊ​പ്പ​മു​ണ്ടാ​കും. ഇ​തൊ​ക്കെ​ത്ത​ന്നെ​യ​ല്ലേ സ്ത്രീ​പ​ക്ഷ കോ​ട​തി​ക​ൾ.

Related posts