കൂ​ട്ടി​ലൂ​ടെ..! വി​ധ​വ​ക​ളു​ടെ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് പ്രോ​ത്സാ​ഹ​നം; പു​രു​ഷ​ന്‍​മാ​രി​ല്‍​നി​ന്ന് വിവാഹ അ​പേ​ക്ഷ ക്ഷ​ണി​ച്ചു; പക്ഷേ ചില നിബന്ധനകള്‍ ഉണ്ട്…

കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ​യും “കൂ​ട്ടി​ലൂ​ടെ’ വി​ധ​വാ സം​ര​ക്ഷ​ണ പ​ദ്ധ​തി വി​ധ​വ​ക​ളു​ടെ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നു.

ജി​ല്ല​യി​ലെ വി​ധ​വ​ക​ളെ വി​വാ​ഹം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റു മാ​സ​ത്തി​ന​കം എ​ടു​ത്ത പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, കു​റ്റ​കൃ​ത്യ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക​സ്ഥി​തി അ​റി​യി​ച്ച് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ഇ​ല്ലെ​ന്നു​ള്ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ, അ​പേ​ക്ഷ​ക​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും കു​ടും​ബ​ത്തി​ന്‍റെ സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെ​മ്പ​റു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നീ രേ​ഖ​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.

വി​ലാ​സം: വി​മ​ന്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍, വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ്, കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, വി​ദ്യാ​ന​ഗ​ര്‍ പി​ഒ- 671123. ഫോ​ണ്‍: 04994 255266, 256266

Related posts

Leave a Comment