ഒറ്റ പ്രസവത്തില്‍ പിറന്ന പഞ്ചരത്‌നങ്ങളില്‍ നാലു പേര്‍ക്ക് മാംഗല്യം! വിവാഹം ഏപ്രില്‍ അവസാനം ഗുരുവായൂര്‍ അമ്പലത്തില്‍; വിശേഷങ്ങള്‍ ഇങ്ങനെ..

പോ​ത്ത​ൻ​കോ​ട് : ഒ​റ്റ പ്ര​സ​വ​ത്തി​ൽ പി​റ​ന്ന പ​ഞ്ച​ര​ത്ന​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് ഒ​രേ ദി​വ​സം മാ​ംഗ​ല്യം. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വി​ൽ പ​ഞ്ച​ര​ത്ന​ത്തി​ൽ പ്രേ​മ​കു​മാ​റി​ന്‍റെ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക്ക​ളാ​യ ഉ​ത്ര, ഉ​ത്ര​ജ, ഉ​ത്ത​ര, ഉ​ത്ത​മ എ​ന്നി​വ​ർ ഒ​രേ ദി​വ​സം വി​വാ​ഹി​ത​രാ​കു​ന്ന​ത്.​ഉ​ത്ര​ജ​ൻ ആ​ണ് ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ.1995 ന​വം​ബ​റി​ൽ അ​ഞ്ചു​പേ​രു​ടെ​യും ജ​ന​നം. പി​റ​ന്ന​ത് ഉ​ത്രം നാ​ളി​ലാ​യ​തി​നാ​ൽ നാ​ളു​ചേ​ർ​ത്ത് പേ​രി​ട്ടു.

എ​ൽ​കെ​ജി മു​ത​ൽ പ്ല​സ് ടു ​വ​രെ ഒ​രേ സ്കൂ​ളി​ൽ ഒ​രേ ക്ലാ​സി​ലാ​യി​രു​ന്നു അ​ഞ്ചു​പേ​രു​ടെ​യും പ​ഠ​നം.​മ​ക്ക​ൾ​ക്ക് പ​ത്ത് വ​യ​സ് തി​ക​യും മു​മ്പാ​ണ് ര​മാ​ദേ​വി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം .ത​ള​രാ​തെ പി​ടി​ച്ചു നി​ന്ന ര​മാ​ദേ​വി​യ്ക്ക് സ​ർ​ക്കാ​ർ ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി​ന​ൽ​കി. സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പോ​ത്ത​ൻ​കോ​ട് ശാ​ഖ​യി​ലാ​ണ് ജോ​ലി ന​ൽ​കി​യ​ത്.

ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ഉ​ത്ര​യ്ക്ക് മ​സ്ക​റ്റി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​രാ​യ ആ​യൂ​ർ സ്വ​ദേ​ശി കെ.​എ​സ്. അ​ജി​ത്കു​മാ​റാ​ണ് വ​ര​ൻ. കൊ​ച്ചി അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​സ്തീ​ഷ്യാ ടെ​ക്നി​ഷ്യ​യാ​യ ഉ​ത്ര​ജ​യ്ക്ക് കു​വൈ​ത്തി​ൽ അ​ന​സ്തീ​ഷ്യാ ടെ​ക്നി​ഷ്യ​ൻ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​കാ​ശാ​ണ് വ​ര​ൻ.

ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഉ​ത്ത​ര​യ്ക്ക് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​ഹേ​ഷും തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തീ​ഷ്യാ ടെ​ക്നീ​ഷ്യ​യാ​യ ഉ​ത്ത​മ​യ്ക്ക് മ​സ്ക​റ്റി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി വി​നീ​ത് താ​ലി​ചാ​ർ​ത്തും. ഏ​പ്രി​ൽ അ​വ​സാ​നം ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹം.

Related posts