ആദ്യം കല്യാണം, സഭ പിന്നീട് ! സ്പീക്കര്‍ സമ്മതിച്ചു; വിവാഹം കൂടാന്‍ 100 എംഎല്‍എമാര്‍ കൂട്ട അവധിയെടുത്തു; ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന എംഎല്‍എമാരാണ് ഇവര്‍

ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ എം​എ​ൽ​എ​മാ​ർ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യെ​ടു​ത്തു. ആ​ന്ധ്ര പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ 100 എം​എ​ൽ​എ​മാ​രാ​ണ് സ്പീ​ക്ക​റോ​ട് അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്പീ​ക്ക​ർ അ​വ​ധി അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന എം​എ​ൽ​എ​മാ​ർ ആ​ന്ധ്ര പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മാ​സം ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​ത​യാ​ണ് ഇ​വ​ർ വേ​ത​ന​മാ​യി വാ​ങ്ങു​ന്ന​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ന​ട​ക്കു​ന്ന​ത് മാ​ർ​ഗ​ശീ​ർ​ഷ മാ​സ​മാ​സ​ത്തി​ലാ​ണ്. വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​മാ​സ​ത്തി​ലെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ വ​രു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി 1.2 ല​ക്ഷം വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​വി​വാ​ഹ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് എം​എ​ൽ​എ​മാ​ർ അ​വ​ധി​യെ​ടു​ത്ത​ത്.

ഈ ​മാ​സം ഒ​ന്നു​മു​ത​ൽ 30 വ​രെ സ​ഭ സ​മ്മേ​ളി​ക്കാ​നാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ഡി​പി​യി​ലെ 100 എം​എ​ൽ​എ​മാ​ർ സ്പീ​ക്ക​റോ​ട് അ​വ​ധി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ അ​വ​ധി​യി​ൽ പോ​കു​ന്ന​തി​നു പ​ക​ര​മാ​യി സ​ഭ കൂ​ടു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​കൊ​ള്ളാ​ൻ എം​എ​ൽ​എ​മാ​ർ അ​വ​ധി അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ആ​ന്ധ്ര പ്ര​ദേ​ശി​ൽ 176 എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 67 പേ​ർ മു​ഖ്യ​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​ർ സ​ഭ​യു​ടെ ഈ ​സെ​ഷ​ൻ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന കൈ​വി​ര​ലി​ൽ എ​ണ്ണാ​ൻ ക​ഴി​യു​ന്ന എം​എ​ൽ​എ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ഭ ചേ​രു​ന്ന​തി​ലും ന​ല്ല​ത് സ​മ്മേ​ള​നം ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടു​ന്ന​താ​ണെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് സ്പീ​ക്ക​ർ എ​ന്നാ​ണു സൂ​ച​ന.

Related posts