പത്ത് കഴിഞ്ഞാൽ പാട്ടില്ല; ക​ല്യാ​ണ​ത്തി​നെ​ത്തി​യ​വ​ർ ഡി.​ജെ​യെ പ​ഞ്ഞി​ക്കി​ട്ടു

വി​വാ​ഹ ആഘോഷത്തിനിടെ പാ​ട്ട് നി​ർ​ത്തി​യ ഡി.​ജെ​യെ വി​രു​ന്നി​നെ​ത്തി​യ​വ​ർ പ​ഞ്ഞി​ക്കി​ട്ടു.​ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം. ഡി.​ജെ പാ​ട്ട് വെ​യ്ക്കാ​ൻ ത​യാ​റാ​കാ​ഞ്ഞ​താ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.​രാ​ത്രി പ​ത്ത് ക​ഴി​ഞ്ഞ​പ്പോ​ൾ ഡി.​ജെ പാ​ട്ടു​ക​ൾ നി​ർ​ത്തി​യി​രു​ന്നു.

വി​രു​ന്നി​നെ​ത്തി​യ​വ​ർ പാ​ട്ട് വീ​ണ്ടും വെ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചു. തു​ട​ർ​ന്ന് അ​ക്ര​മാ​സ​ക്ത​രാ​യ വി​രു​ന്നു​കാ​രും ബ​ന്ധു​ക്ക​ളും കൂ​ടി ഡി.​ജെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല അ​വ​രു​ടെ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Related posts