ഒ​റ്റ​പ്ര​സ​വ​ത്തി​ൽ 4 പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ; 10 സീ​റ്റു​ള്ള വ​ണ്ടി വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി ദ​മ്പ​തി​ക​ൾ, വൈ​റ​ലാ​യി ഓസ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ര​സ​ക​ര​മാ​യ കാ​ഴ്ച

നാ​ല് പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി ഓ​സ്‌​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വ​തി. ഒ​റ്റ​പ്ര​സ​വ​ത്തി​ൽ നാ​ല് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​തോ​ടെ ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പെ​ട്ടെ​ന്നാ​ണ് ഉ​യ​ർ​ന്ന​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു എ​ങ്കി​ലും, വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തോ​ടൊ​പ്പം വ​ലി​യൊ​രു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടും ഈ ​ദ​മ്പ​തി​ക​ളെ അ​ല​ട്ടു​ന്നു​ണ്ട്.

നേ​ര​ത്തെ ത​ന്നെ മൂ​ന്ന് മ​ക്ക​ളു​ള്ള ഈ ​ദ​മ്പ​തി​ക​ൾ​ക്ക് പു​തി​യ നാ​ല് കു​ഞ്ഞു​ങ്ങ​ൾ കൂ​ടി വ​ന്ന​തോ​ടെ മൊ​ത്തം മ​ക്ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. അ​തോ​ടെ കു​ടും​ബ​ത്തി​ൽ ആ​കെ 8 അം​ഗ​ങ്ങ​ളാ​യി. അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മാ​യ സം​ഭ​വ​ത്തി​ൽ, ഇ​വ​രെ അ​ല​ട്ടു​ന്ന​ത് മ​റ്റൊ​ന്നാ​ണ്, എ​ന്നാ​ൽ ഇ​വി​ടെ ക​ഥ​യി​ലെ പ്ര​ധാ​ന വി​ല്ല​ൻ ഈ ​കു​ടും​ബ​ത്തി​ലെ അം​ഗ സം​ഖ്യ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഒ​രു വാ​ഹ​നം ഇ​ല്ലാ​ത്ത​താ​ണ്.

എ​ല്ലാ​വ​രും ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്യാ​ൻ വ​ലി​യൊ​രു വാ​ഹ​നം വേ​ണ​മെ​ന്ന​താ​ണ് കു​ടും​ബം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. നി​ല​വി​ലു​ള്ള കാ​റി​ൽ 8 പേ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ക്ക​ളു​ടെ സ്കൂ​ൾ യാ​ത്ര​ക​ൾ​ക്കു​മാ​യി 10 സീ​റ്റു​ക​ളു​ള്ള ഒ​രു വാ​ൻ വാ​ങ്ങേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി മാ​റി. വ​ലി​യ തു​ക വി​ല​വ​രു​ന്ന വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി ഈ ​അ​മ്മ ഓ​ൺ​ലൈ​ൻ വ​ഴി ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നാ​ല് കു​ഞ്ഞു​ങ്ങ​ളു​ടെ വ​ര​വ് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​ണെ​ങ്കി​ലും, ഇ​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക മു​ന്നൊ​രു​ക്ക​ങ്ങ​ൾ ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ ഭാ​ര​മാ​ണെ​ന്ന് ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. ഡ​യ​പ്പ​റു​ക​ൾ, പാ​ൽ​പൊ​ടി, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ചെ​ല​വു​ക​ൾ​ക്ക് പു​റ​മെ, ഒ​രു വ​ലി​യ വാ​ഹ​നം ത​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര ആ​വ​ശ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഈ ​കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്.

Related posts

Leave a Comment