ഒരു പ്രായം കഴിഞ്ഞാൽ ചെറുപ്പക്കാർ നേരിടുന്ന പ്രധാന ചോദ്യമാണ് കല്യാണം കഴിക്കുന്നില്ലേ എന്നത്. നാട്ടുകാരുടെ ചോദ്യങ്ങൾക്കും ആവലാതികൾക്കുമിടയിൽ നിന്ന് രക്ഷപ്പെട്ട് ഒന്ന് വീട്ടിലേക്ക് പോകാമെന്ന്വച്ചാലോ അവിടെയും ഇതുപോലെ തന്നെ അവസ്ഥ. കല്യാണം കഴിക്കാൻ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ സാധിക്കാതെ വന്നപ്പോൾ യുവതി ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പെണ്ണായാൽ മുടി വേണമെന്നാണല്ലോ പൊതുവെയുള്ള സംസാരം. ഇവിടെ യുവതി തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതിനാൽ മുടി വെട്ടിക്കളഞ്ഞു. മുടി ഇല്ലാത്ത തന്നെ വിവാഹം കഴിക്കാൻ ആരും വരില്ലെന്ന് കരുതിയാണ് യുവതി ഇങ്ങനെ ചെയ്തത്.
മുടി മുറിച്ച ശേഷമുള്ള വീഡിയോ യുവതി പങ്കുവച്ചു. വിവാഹത്തിനായി വീട്ടുകാരുടെ സമ്മർദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തതെന്ന് യുവതി പറഞ്ഞു. തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു. സാമൂഹികമായി നോക്കുമ്പോൾ ‘പെണ്ണ്’ എന്നാൽ മുടി വേണം എന്നാണല്ലോ കാഴ്ച്ചപ്പാട്. അതിനോടുള്ള പ്രതിഷേധമായിട്ടാണ് മുടി മുറിച്ചുകളഞ്ഞതെന്നും അവർ പറഞ്ഞു.
