മോ​ജ്ത​ബ ഖ​മ​ന​യ് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്: അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ട്രം​പ്

ദു​ബാ​യ്/​ജ​റു​സ​ലേം: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധം ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്ക​വെ, ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി മോ​ജ്ത​ബ ഖ​മ​ന​യ്യെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്യു​ടെ മ​ക​നാ​യ മോ​ജ്ത​ബ​യു​ടെ നി​യ​മ​നം ഇ​റാ​ന്‍റെ രാ​ഷ്ട്രീ​യ-​സൈ​നി​ക മേ​ഖ​ല​ക​ളി​ൽ തീ​വ്ര​നി​ല​പാ​ടു​ക​രു​ടെ ആ​ധി​പ​ത്യം തു​ട​രു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളാ​ണു ന​ൽ​കു​ന്ന​ത്. 88 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഉ​ന്ന​ത​സ​മി​തി​യാ​യ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്സ് ആ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൊ​ജ്ത​ബ​യെ ഇ​റാ​ന്‍റെ പ​മോ​ന്ന​ത നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ട്രം​പ്
ഇ​റാ​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വാ​ഷിം​ഗ്ട​ണി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ നേ​താ​വി​ന് അ​ധി​ക​കാ​ലം തു​ട​രാ​നാ​വി​ല്ലെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​തി​നി​ടെ, ഇ​റാ​ന്‍റെ പു​തി​യ ഭ​ര​ണ​ത്ത​ല​വ​നെ വ​ധി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ലും ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ല​വി​ൽ ച​ർ​ച്ച​ക​ൾ​ക്കൊ​ന്നും ഒ​രു​ക്ക​മ​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ്. അ​തേ​സ​മ​യം, സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ത​ങ്ങ​ളി​ല്ലെ​ന്നും ആ​ക്ര​മ​ണ​കാ​രി​ക​ളെ ക​ടു​ത്ത രീ​തി​യി​ൽ ത​ന്നെ നേ​രി​ടു​മെ​ന്നും ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഖാ​ലി​ബാ​ഫ് പ്ര​തി​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​എ​സ് പ്ര​തി​നി​ധി​ക​ൾ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ന്ന​ത്.

ആ​ളി​പ്പ​ട​രു​ന്ന സം​ഘ​ർ​ഷം
ഒ​രാ​ഴ്ച പി​ന്നി​ടു​ന്ന യു​എ​സ്-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 1500ഓ​ളം ഇ​റേ​നി​യ​ൻ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്. ‌ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് അ​മേ​രി​ക്ക​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു. ടെ​ഹ്‌​റാ​നി​ലെ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​ക​ൾ​ക്ക​നേ​രേ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​മാ​കെ ക​റു​ത്ത പു​ക​യാ​ൽ മൂ​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ധ​ന​ശാ​ല​ക​ൾ ത​ക​ർ​ക്കു​ന്ന​ത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ക്കു​മ്പോ​ൾ, ഇ​വ മി​സൈ​ൽ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​സ്ര​യേ​ൽ വാ​ദം.

Related posts

Leave a Comment