ഞങ്ങൾക്ക് കല്യാണം കഴിക്കണം, വധുക്കൾ എവിടെ..? കളക്ടറുടെ ഓഫീസിലേക്ക് യുവാക്കളുടെ മാർച്ച്

മും​ബൈ: വി​വാ​ഹ​പ്രാ​യ​മാ​യ യു​വാ​ക്ക​ൾ വ​ധു​ക്ക​ളെ തേ​ടി ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ല​പു​ർ ജി​ല്ല​യി​ലാ​ണ് വ​ധു​ക്ക​ളെ തേ​ടി യു​വാ​ക്ക​ൾ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ത്രീ-​പു​രു​ഷ അ​നു​പാ​ത​ത്തി​ലു​ണ്ടാ​യ വ​ലി​യ വ്യ​തി​ച​ല​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ ആ​ൺ-​പെ​ൺ അ​നു​പാ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് മു​മ്പു​ള്ള തി​രി​ച്ച​റി​യ​ൽ നി​യ​മം (പി​സി​പി​എ​ൻ​ഡി​ടി) ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും “വ​ര​ൻ മോ​ർ​ച്ച’ എ​ന്ന പേ​രി​ൽ സം​ഘ​ടി​ച്ച​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ മെ​മ്മോ​റാ​ണ്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത യു​വാ​ക്ക​ൾ ത​ങ്ങ​ൾ​ക്ക് വ​ധു​ക്ക​ളെ ക്ര​മീ​ക​രി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ വേ​ഷ​ങ്ങ​ൾ ധ​രി​ച്ച് കു​തി​ര​പ്പു​റ​ത്ത് ക​യ​റി ബാ​ൻ​ഡ്മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​വ​ർ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലെ​ത്തി വ​ധു​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ളു​ക​ൾ ഈ ​സ​മ​ര​ത്തെ പ​രി​ഹ​സി​ച്ചേ​ക്കാം.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ആ​ൺ-​പെ​ൺ അ​നു​പാ​തം വ്യ​തി​ച​ലി​ക്കു​ന്ന​തി​നാ​ൽ വി​വാ​ഹ​പ്രാ​യ​മാ​യ യു​വാ​ക്ക​ൾ​ക്ക് വ​ധു​ക്ക​ളെ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് ഭീ​ക​ര​മാ​യ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ജ്യോ​തി ക്രാ​ന്തി പ​രി​ഷ​ത്ത് സ്ഥാ​പ​ക​ൻ ര​മേ​ഷ് ബ​രാ​സ്ക​ർ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ലിം​ഗാ​നു​പാ​തം 1,000 ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 889 പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. പെ​ൺ ഭ്രൂ​ണ​ഹ​ത്യ കാ​ര​ണ​മാ​ണ് ഈ ​അ​സ​മ​ത്വം നി​ല​നി​ൽ​ക്കു​ന്ന​ത്.

ഇ​തി​ന് ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രാ​ണ്. ഇ​തി​ന് സ​ർ​ക്കാ​ർ ത​ന്നെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ര​മേ​ശ് ബ​രാ​സ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment