കാത്തിരിപ്പിന് വിരാമം; അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനായില്ല, സ്വയം വിവാഹം കഴിച്ച് യുവതി

അ​നു​യോ​ജ്യ​മാ​യ ജീ​വി​ത പ​ങ്കാ​ളി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യു​വ​തി സ്വ​യം വി​വാ​ഹം ക​ഴി​ച്ചു. യു​കെ നി​ന്നു​ള്ള 42 കാ​രി​യാ​യ സാ​റാ വി​ൽ​ക്കി​ൻ​സ​ൻ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ത​ന്‍റെ വി​വാ​ഹ​ത്തി​നാ​യ് സ​മ്പാ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​നി​യ്ക്ക് യോ​ജി​ച്ച ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. 

പി​ന്നീ​ട് സാ​റ ഒ​രു വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്താ​നും സ്വ​യം ഒ​രു വി​വാ​ഹ മോ​തി​രം വാ​ങ്ങാ​നും തീ​രു​മാ​നി​ച്ചു. ‘ച​ട​ങ്ങ് ഒ​രു ഔ​ദ്യോ​ഗി​ക വി​വാ​ഹ​മാ​യി​രു​ന്നി​ല്ല, പ​ക്ഷേ എ​നി​ക്ക് എ​ന്‍റെ വി​വാ​ഹ​ദി​ന​മാ​യി​രു​ന്നു. എ​ന്‍റെ അ​രി​കി​ൽ ഒ​രു പ​ങ്കാ​ളി​ ഇ​ല്ലാ​യി​രി​ക്കാം, പ​ക്ഷേ ഞാ​ൻ എ​ന്തി​ന് ഇ​ത് ന​ഷ്ട​പ്പെ​ടു​ത്ത​ണം?’

ആ ​പ​ണം എ​ന്‍റെ ക​ല്യാ​ണ​ത്തി​ന് ക​രു​തി​വെ​ച്ച​താ​ണ്, അ​ത് അ​വി​ടെ​യു​ണ്ട്, ഞാ​ൻ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു കാ​ര്യ​ത്തി​ന് എ​ന്തു​കൊ​ണ്ട് ഇ​ത് ഉ​പ​യോ​ഗി​ച്ചു​കൂ​ടാ?” എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.

ആ​ഘോ​ഷ​ത്തി​നാ​യി താ​ൻ 10,000 പൗ​ണ്ട് (10,11,421 രൂ​പ) ചെ​ല​വ​ഴി​ച്ച​താ​യ് മി​സ് വി​ൽ​ക്കി​ൻ​സ​ൺ പ​റ​ഞ്ഞു. സെ​പ്തം​ബ​ർ 30-ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ അ​വ​ളു​ടെ പ്രി​യ​പ്പെ​ട്ട 40 കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. 

Related posts

Leave a Comment