അടിച്ച് ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്‍! വിവാഹത്തില്‍ പിന്മാറിയ വധു, വരന് കൊടുത്തത് മുട്ടന്‍പണി

ന​ല്ല​ബാ​രി: വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ച ല​ക്കു​കെ​ട്ട് ഉ​റ​ങ്ങി​പ്പോ​യ വ​ര​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി വ​ധു.

കാ​ര്‍​മ്മി​ക​ന്‍ മ​ന്ത്ര​ങ്ങ​ള്‍ ഉ​രു​വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് പോ​ലും സാ​ധി​ക്കാ​തെ മ​ണ്ട​പ​ത്തി​ല്‍ ത​ന്നെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു വ​ര​ന്‍ ചെ​യ്ത​ത്.

അ​സ​മി​ലെ ന​ല്ല​ബാ​രി​യി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച പ​തി​നൊ​ന്ന് മ​ണി​ക്കാ​യി​രു​ന്നു മു​ഹൂ​ര്‍​ത്തം.

കാ​ര്‍​മ്മി​ക​നും ബ​ന്ധു​ക്ക​ളും വി​ളി​ച്ചി​ട്ടും വ​ര​ന്‍ ഉ​ണ​രാ​തെ വ​രി​ക​യും മ​ദ്യ​ത്തി​ന്‍റെ മ​ണം മ​ണ്ഡ​പ​ത്തി​ല്‍ വ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വ​ധു യു​വാ​വി​ല്‍ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​യും ഫ​യ​ല്‍ ചെ​യ്തു.

വ​ര​നും ബ​ന്ധു​ക്ക​ളും മ​ദ്യ​പി​ച്ചാ​ണ് മ​ണ്ഡ​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് വ​ധു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

വ​ര​ന് കാ​റി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്നും വ​ര​ന്‍റെ കൂ​ട്ട​രി​ല്‍ ഏ​റി​യ പ​ങ്കും മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും വ​ര​ന്‍റെ പി​താ​വ് വ​ര​നേ​ക്കാ​ളും ഫി​റ്റാ​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

വി​വാ​ഹം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​വെ​ന്നും വ​ര​ന്‍ മ​ണ്ഡ​പ​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​തോ​ടെ ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ഴാ​യെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

വ​ര​ന്‍ ഉ​റ​ങ്ങു​ക കൂ​ടി ചെ​യ്ത​തോ​ടെ ഈ ​വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന് വ​ധു പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

തെ​ല​ങ്കാ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യാ പി​താ​വ് ത​ന്‍റെ വി​വാ​ഹ​ത്തി​ന് സ്വ​ര്‍​ണ്ണം ത​ന്നി​ല്ലെ​ന്നും ഇ​നി​യെ​ങ്കി​ലും ത​നി​ക്ക് സ്ത്രീ​ധ​ന​മാ​യി അ​ല്പം സ്വ​ര്‍​ണ്ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ക​യ​റി​യി​രു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞ് ഇ​തി​ന​കം 12 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​രു​ന്നു. ഇ​ത്ര​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ശേ​ഖ​ര്‍ സ്ത്രീ​ധ​ന​മാ​യി സ്വ​ര്‍​ണ്ണം ആ​വ​ശ്യ​പ്പെ​ട്ട് ഈ ​ക​ടും​കൈ ചെ​യ്ത​ത്.

Related posts

Leave a Comment