ഹീറോയ്ക്ക് 62 വയസ്, ഹീറോയിന് 37, ഹീറോയുടെ അമ്മയ്ക്ക് 31..! ബാലയ്യയുടെ വീരസിംഹറെഡ്ഡിയിലെ കാസ്റ്റിംഗിന്റെ പേരില്‍ ‘ട്വീറ്റർ യുദ്ധം’

നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും ഹണി റോസും അഭിനയിച്ച വീരസിംഹ റെഡ്ഡിയിലെ താരങ്ങളുടെ പ്രായവ്യത്യാസത്തെ ചൊല്ലി ട്വിറ്ററിൽ ആരാധകരുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍.

62 കാരനായ ബാലയ്യയുടെ ജോഡിയായി 37 വയസ്സുള്ള ശ്രുതി ഹാസൻ അഭിനയിക്കുന്നു.

ബാലയ്യയുടെ ഇരട്ട വേഷങ്ങളിലൊന്നിന്റെ അമ്മയായും മറ്റൊരാളുടെ ഭാര്യയായും വേഷമിടുന്ന ഹണി റോസിന് 31 വയസ്സായി.

പ്രായമുള്ള നായകന്മാർക്കൊപ്പം ഇവരുടെ പകുതി വയസ് മാത്രമുള്ള നായികമാരെ അഭിനയിപ്പിക്കുന്നതിനെതിരെയാണ് തർക്കം.

എന്നാൽ ഏതെങ്കിലും ഒരു സിനിമാ മേഖലയിൽ മാത്രമല്ല, ബോളിവുഡിലടക്കം ഇതുതന്നെയാണ് നടക്കുന്നത്.

ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഡി കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ട്വിറ്റർ ഉപയോക്താവാണ് അഭിനേതാക്കളുടെ പ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇത് ദക്ഷിണേന്ത്യൻ ഇൻഡസ്‌ട്രിയിൽ നിന്നുള്ള സിനിമകളിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ലെന്ന് മറ്റു പലരും പ്രതികരിച്ചു.

ഫെബ്രുവരി 23 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ വീരസിംഹ റെഡ്ഡി ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങി.

ഈ ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയതിനൊപ്പം അഭിനേതാക്കളുടെ പ്രകടനത്തെയും ആക്ഷൻ സീക്വൻസിനെയും പ്രശംസിച്ചുകൊണ്ട് ഒട്ടേറെ നിരൂപകർ രംഗത്ത് വരികയും ചെയ്തു.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം അനുസരിച്ച്, ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ തെലുങ്ക് എഴുതിയത്,

വീരസിംഹ റെഡ്ഡി പ്ലാറ്റ്‌ഫോമിൽ എത്തി ഒരു മിനിറ്റിനുള്ളിൽ 150k യൂണിക് കാഴ്ചക്കാരെ നേടിയെന്നാണ്. OTT സ്‌പെയ്‌സിൽ തെലുങ്ക് ചിത്രം സ്ഥാപിച്ച പുതിയ റെക്കോർഡായിരുന്നു ഇത്.

Related posts

Leave a Comment