പണിപാളി..! ശമ്പളം മുടങ്ങിയ ദേഷ്യം തീർത്തത് വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം ഇട്ട്; കെഎസ്ആർടിസി ജീ​വ​ന​ക്കാ​രു​ടെ ഹ​ർ​ജി​ക​ൾ ത​ള്ളി

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ട്സ് ആ​​പ് സ​​​ന്ദേ​​​ശം പോ​​​സ്റ്റ് ചെ​​​യ്തെ​​​ന്ന കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ കേ​​​ര​​​ള സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ(​​​കെ​​എ​​​സ്ആ​​​ർ​​​ടി​​​സി) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ട്ടാ​​​ക്ക​​​ട ഡി​​​പ്പോ​ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ കി​​​ര​​​ണ്‍ ലാ​​​ൽ, വി​​​ജു​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വാ​​​ട്സ് ആ​​പ് ഗ്രൂ​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​ന്ദേ​​​ശം പോ​​​സ്റ്റ് ചെ​​​യ്തെ​​​ന്നാ​​​ണ് കേ​​​സ്. പോ​​​ലീ​​​സ് ഇ​​​രു​​​വ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ ഇ​​​രു​​​വ​​​രും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Related posts