എല്ലാം ശരിയാക്കിത്തരാം സേച്ചീ ! ഡ്രിപ് കൊടുത്തതോടെ യുവതിയുടെ ബോധം പോയി;വ്യാജ ഡോക്ടറായ അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ പിടിയില്‍…

ഒടുവില്‍ അതും സംഭവിച്ചു. അന്യ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പിടിയിലായി എന്ന വാര്‍ത്തയും എത്തിയിരിക്കുകയാണ്.

ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാ(34)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും.

നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.

ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനു പിന്നാലെ യുവതി ബോധരഹിതയായി.

ഇതോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാളില്‍നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കു സമാനമായി മറ്റാരെങ്കിലും ഇത്തരത്തില്‍ ചികിത്സ നടത്തുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment