30കാരി കാമുകി 17കാരന്‍ കാമുകന് വൃക്ക നല്‍കി ! എന്നാല്‍ സര്‍ജറി കഴിഞ്ഞതോടെ കാമുകന്‍ വഞ്ചിച്ചു…

പല പ്രേമബന്ധങ്ങളും തകരാന്‍ കാരണം പലപ്പോഴും കമിതാക്കളില്‍ ആരെങ്കിലും പങ്കാളിയെ വഞ്ചിക്കുന്നതാണ്. കാമുകിയുടെ അമ്മയ്ക്ക് വൃക്ക നല്‍കി വഞ്ചിതനായ യുവാവിന്റെ വാര്‍ത്ത അടുത്തിടെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വഞ്ചനയുടെ കഥയാണ് പുറത്തു വരുന്നത്. 17കാരന്‍ കാമുകന് വൃക്ക നല്‍കിയതിന് പിന്നാലെ കാമുകന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവതി. യുഎസ് സ്വദേശിനി കോളിന്‍ ലെ എന്ന 30കാരിയാണ് 17കാരന്‍ കാമുകനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നു. അഞ്ച് ശതമാനത്തില്‍ താഴം മാത്രമാണ് വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വൃക്ക രോഗവുമായി ജീവിക്കാന്‍ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം കൂടി വന്നതോടെ കാമുകന്‍ വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി. ഇതോടെ കാമുകന്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ വൃക്കകളില്‍ ഒന്ന ദാനം ചെയ്യാന്‍ കോളിന്‍ തീരുമാനിച്ചു.…

Read More

വാട്‌സ്ആപ്പിലെ കൂട്ടുകാരിയെ തേടിപ്പോയ മധ്യവയസ്‌കന്‍ ശരിക്കും ‘ആപ്പിലായി’ ! നഷ്ടമായത് അഞ്ചു ലക്ഷം രൂപ; അമ്മാവന് പറ്റിയ അമളി ഇങ്ങനെ…

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ മധ്യവയസ്‌കന് കിട്ടിയത് എട്ടിന്റെ പണി. വാട്‌സ്ആപ്പിലൂടെ യുവതി പതിവായി ‘ഗുഡ് മോര്‍ണിംഗ്’ സന്ദേശം അയച്ചിരുന്നു. ഇതോടെ അവരെ കാണാന്‍ ആശമൂത്ത മധ്യവയസ്‌കന്‍ ഇതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി വാട്സ് ആപ്പിലൂടെ ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് ലഭിച്ച സന്ദേശത്തോടൊപ്പം താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. രാത്രിയില്‍ മധ്യവയ്സകന്‍ വീരണപാളയിലെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. തങ്ങള്‍ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം മധ്യവയസ്‌കനെ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും പഴ്സും കൈക്കലാക്കുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ട് സംഘം കടന്നുകളഞ്ഞു. മുറിയില്‍നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി അക്കൗണ്ട് നോക്കുമ്പോള്‍ അഞ്ചു തവണകളായി 3,91,812 രൂപ ട്രാന്‍സ്ഫര്‍…

Read More

സോഷ്യല്‍ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ചു ! വിവാഹം കഴിഞ്ഞയുടന്‍ ലക്ഷങ്ങളുമായി വരന്‍ മുങ്ങി; തട്ടിപ്പുവീരനെ കുടുക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പയറ്റിയത് വേറിട്ട തന്ത്രം…

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം തട്ടിപ്പിനിരയാക്കിയ തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍. കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വാണ് അറസ്റ്റിലായത്. വെണ്ണൂര്‍ സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്നു രണ്ടരലക്ഷം രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. പ്രളയക്കെടുതിയില്‍ ലഭിച്ച തുകയാണ് ഇയാള്‍ കൈക്കലാക്കിയതെന്നു പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു പണം െകെക്കലാക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

ആയിരം കണ്ണുമായി കാത്തിരുന്നു എന്നിട്ടും ! മുന്‍ കാമുകിയില്‍ നിന്ന് ജന്മദിനാശംസ ലഭിക്കാഞ്ഞതില്‍ മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു..

പ്രേമത്തിന് കണ്ണും കാതുമില്ലെന്നു പറയുന്നത് എത്ര ശരി. മുന്‍കാമുകി ജന്മദിനാശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു.കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം. 2017 മുതല്‍ 2019 വരെ ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ കാമുകിയുടെ അകല്‍ച്ച ഇയാളെ മാനസികമായി തകര്‍ത്തു. ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തില്‍ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്തായതോടെ ഇയാള്‍ കിടക്കുമുറിയില്‍ തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Read More

മൂന്നു വര്‍ഷത്തെ കടുത്ത പ്രണയത്തിനു ശേഷം നൈസായി ഒഴിവാക്കി ! മുങ്ങി നടന്ന കാമുകനെ ഒടുവില്‍ കണ്ടു കിട്ടിയപ്പോള്‍ കാമുകി കൊടുത്തത് എട്ടിന്റെ പണി;പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇങ്ങനെ…

മൂന്നു വര്‍ഷം പ്രണയിച്ച ശേഷം മുങ്ങിയ കാമുകനു നേരെ കത്തിവീശി പെണ്‍കുട്ടി. പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതിയെ പ്രണയിച്ചു വഞ്ചിച്ച ശേഷം ഏറെ നാളായി മുങ്ങി നടന്ന കാമുകനെ ബസ് സ്റ്റാന്‍ഡില്‍ കണ്ടതോടെ ക്ഷുഭിതയായ പെണ്‍കുട്ടി ഇയാള്‍ക്ക് നേരെ കത്തി വീശുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവ് നൈസായി കാമുകിയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ കണ്ണില്‍പെടാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിര്‍ത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാര്‍ ഇവര്‍ക്കടുത്തേക്ക് എത്തി. ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍…

Read More

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി പാര്‍വതി ഓമനക്കുട്ടന്‍

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്നാണ് പാര്‍വതി ആരോപിക്കുന്നത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍…

Read More

ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചത് അസം സ്വദേശിയായ തൊഴിലാളിയ്ക്ക് ! പണം ബാങ്ക് വഴി മാറിത്തരാമെന്ന് വിശ്വസിപ്പിച്ച് മലയാളി യുവാവ് ലോട്ടറിയുമായി മുങ്ങി; മലയാളികളെ ആകെ നാണം കെടുത്തുന്ന സംഭവം ഇങ്ങനെ…

കോട്ടയം:ചില മലയാളികള്‍ മൊത്തം മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ വ്യാപൃതരാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. 65 ലക്ഷം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി യുവാവ് തട്ടിയെടുത്തുവെന്ന പരാതിയുമായി അസം സ്വദേശി രംഗത്ത്. നിലമ്പൂര്‍ സ്വദേശിയായ മിഖ്ദാദ് എന്നയാള്‍ക്കെതിരേയാണ് അസം സ്വദേശി സുശീലന്‍ പരാതിയുമായി വന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ സുശീലന് ടിക്കറ്റ് മാറി പണം ആക്കുവാന്‍ ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്നതാണ് ചതിയില്‍പ്പെടാന്‍ ഇടയാക്കിയത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനാണ് സുശീല്‍. പണം വാങ്ങുവാന്‍ വഴി ഇല്ലാതെ വിഷമിച്ചു നിന്നപ്പോള്‍ കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം നല്‍കാമെന്ന് പറഞ്ഞ് വരികയായിരുന്നു. പക്ഷേ ടിക്കറ്റ് വാങ്ങി പോയ ആളെ ശേഷം കണ്ടില്ല. ഇതോടെയാണ്…

Read More

80 ലക്ഷം ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ ലഡു വിതരണം നടത്തി ! എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും സന്തോഷക്കണ്ണീര്‍ സങ്കടക്കണ്ണീരായി; തന്നെ ചതിച്ചത് ബന്ധുവെന്ന് വിശ്വംഭരന്‍; വയനാട്ടില്‍ നടന്ന സംഭവം ഇങ്ങനെ…

വയനാട്: ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ രാവിലെ ലഡു വിതരണം നടത്തിയ പുല്‍പ്പള്ളി അമരക്കുനി സ്വദേശി വിശ്വഭരന്റെ ആനന്ദക്കണ്ണീര്‍ വൈകുന്നേരമായപ്പോഴേക്കും സങ്കടക്കണ്ണീരായി. ഓഗസ്റ്റ് മുപ്പതിന് രണ്ടര മണിക്കും പതിവുപോലെ ലോട്ടറിയെടുത്തു. പുല്‍പ്പള്ളി വിനായക ഏജന്‍സിയില്‍ നിന്നാണ് വിശ്വംഭരന്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറി എടുത്തത്. എണ്‍പത് ലക്ഷവുമായി ഭാഗ്യദേവത തേടിയെത്തിയെന്ന് അന്ന് വൈകിട്ട് ഏജന്റാണ് നേരിട്ടുവന്ന് അറിയിച്ചത്. തുടര്‍ന്ന് ലോട്ടറിക്കടക്കാരന്‍ തന്നെ വിശ്വംഭരനെയും കൂട്ടി ബാങ്കിലും പത്രങ്ങളുടെ പ്രാദേശിക ഓഫിസുകളിലും പോയി. കടയില്‍ ലഡുവിതരണം നടത്തി. ഇതിനോടകം ലോട്ടറിയടിച്ച വിവരം നാടു മുഴുവന്‍ പരന്നു. പക്ഷെ വൈകിട്ടോടെ സന്തോഷക്കണ്ണീര്‍ സങ്കടക്കണ്ണീരായി. താന്‍ കബളിപ്പിക്കപ്പെട്ടെന്നാണ് വിശ്വംഭരന്‍ പറയുന്നത്. തനിക്ക് പറ്റിയ ചതിയെ കുറിച്ച് വിശ്വംഭരന്‍ പറയുന്നതിങ്ങനെ. പിഎ, പിജി, പികെ എന്നീ സീരിയലിലുള്ള 188986 നമ്പറുകളിലുള്ള മൂന്ന് ടിക്കറ്റുകളാണ് എടുത്തതെന്ന് വിശ്വംഭരന്‍ പറയുന്നു. ഇതില്‍ ഒരു ടിക്കറ്റിന് സമ്മാനം അടിച്ചുവെന്ന് ഏജന്‍സിക്കാരനാണ് അറിയിച്ചത്.…

Read More

അമേരിക്കയില്‍ എവിടെയാണ് മിസ്റ്റര്‍ മോസ്‌കോ ! അമേരിക്കിലേക്കെന്നു പറഞ്ഞ് യുവാവിനെ അയച്ചത് റഷ്യയിലേക്ക്; ഏജന്റിന്റെ ചതിയില്‍പെട്ട് യുവാവ് ഒടുവില്‍ ചെയ്തത്

ജലന്ദര്‍: ദുബായ്‌ക്കെന്നു പറഞ്ഞാണ് നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റി മദ്രാസിലെത്തിച്ചത്. അത് സിനിമയാണെങ്കില്‍ അതിനു സമാനമായ അനുഭവം ജീവിതത്തില്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ജലന്ദര്‍ സ്വദേശി രജന്‍സിംഗ് എന്ന മുപ്പതുകാരന്‍ ആത്മഹത്യ ചെയ്തത്. അമേരിക്കയില്‍ ജോലി എന്നു പറഞ്ഞ് വിശ്വസിപ്പിച്ച ട്രാവല്‍ ഏജന്റ് റഷ്യയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കടം വാങ്ങി 13 ലക്ഷം രൂപ ഏജന്റിന് നല്‍കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ എല്ലാം റെഡിയാണെന്ന് പറഞ്ഞ ഏജന്റ് പിന്നീട് ആദ്യം റഷ്യയില്‍ ചെല്ലണമെന്നും ആദ്യത്തെ മൂന്നു മാസം അവിടെ നിന്ന ശേഷം അമേരിക്കയിലേയ്ക്ക് പോകാനാകുമെന്നും പറഞ്ഞു. റഷ്യയിലെത്തിയ രജന്‍ മൂന്ന് മാസം മോസ്‌കോയില്‍ ചിലവഴിച്ചെങ്കിലും അമേരിക്കയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. ഇതോടെ നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി ഏജന്റിനെതിരേ കേസെടുത്തിട്ടുണ്ട്.

Read More

ഉപഭോക്താക്കളെ വഞ്ചിച്ച് റിലയന്‍സ് ഡിജിറ്റല്‍ ടിവി; ചാനലുകള്‍ കാണാതായിട്ട് രണ്ടു മാസം;പ്രതികരണമില്ലാതെ കസ്റ്റമര്‍ കെയര്‍ സര്‍വീസ്; ആയിരക്കണക്കിന് ആളുകളുടെ പരാതി കണ്ടില്ലെന്നു നടിച്ച് കമ്പനി

രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സര്‍വീസുകളിലൊന്നായ റിലയന്‍സ് ഡിജിറ്റല്‍ ടിവി ആളുകളെ വഞ്ചിക്കുന്നതായി പരാതി. നിലവില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവി സെറ്റ് അപ് ബോക്‌സില്‍ യാതൊരു ചാനലുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.സെറ്റ് അപ് ബോക്‌സ് ഓണ്‍ ചെയ്യുമ്പോള്‍ ഇറര്‍ സിഗ്നല്‍ മാത്രമാണ് കാണുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കീഴിലുണ്ടായിരുന്ന റിലയന്‍സ് ഡിജിറ്റല്‍ ടിവി കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി റിലയന്‍സ് ഡിജിറ്റല്‍ ടിവി ഉപഭോക്താക്കള്‍ മറ്റു ഡിടിഎച്ചുകളിലേക്ക് കൂടുമാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവിയുടെ അവകാശം റിലയന്‍സ് കമ്യൂണിക്കേഷന്‍ പാന്റല്‍ ടെക്‌നോളജീസ് ആന്‍ഡ് വീക്കോണ്‍ മീഡിയയ്ക്ക് വിറ്റു. പുതിയ ഉടമകള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയും ഉണ്ടായി. 2499 രൂപയ്ക്ക് എല്ലാ പേ-ചാനലുകളും രണ്ടു വര്‍ഷത്തേക്ക്(ഒരു വര്‍ഷത്തേക്ക് 1499), 1499യ്ക്ക് സാധാരണ ചാനലുകള്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയവയായിരുന്നു പ്രധാന…

Read More