ആര്‍ത്തവചക്രം അറിയാനുള്ള നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഫോണിന്റെ സ്പേസ് അപഹരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇത് പതിവായി ഫോണിലിടാന് മടിയ്ക്കും. അങ്ങനെയുള്ളവര്‍ക്ക് സഹായകമായ ഒരു ചാറ്റ്ബോറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിറോണ ഹൈജീന്‍ എന്ന കമ്പനി. വാട്സ്ആപ്പില്‍ +919718866644 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസ്സേജ് ചെയ്യുന്നവര്‍ക്ക് അവരുടെ ആര്‍ത്തവചക്രം അറിയാന്‍ സാധിക്കും. മൂന്ന് കാര്യങ്ങളിലാണ് ചാറ്റ്ബോട്ട് സഹായിക്കുക; ഒന്ന് ആര്‍ത്തവചക്രം ട്രാക്ക് ചെയ്യാന്‍, രണ്ട് ഗര്‍ഭം ധരിക്കാന്‍, മൂന്ന് ഗര്‍ഭം ഒഴിവാക്കാന്‍. അതേസമയം ഇതിനായി ഉപയോക്താക്കള്‍ അവരുടെ അവസാന ആര്‍ത്തവചക്രവും, അതിന്റെ ദൈര്‍ഘ്യവും, ക്രമവും നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള ദിവസങ്ങള്‍ വരെയുള്ള ദൈര്‍ഘ്യം എങ്ങനെയാണെന്നും ചാറ്റ്ബോട്ട് ചോദിക്കും. ഭാവി കാലയളവുകളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങള്‍ക്ക് ഇത് ആവശ്യമാണ്. ചാറ്റ്ബോട്ട് നിങ്ങളെ വരാനിരിക്കുന്ന ആര്‍ത്തവ…
Read MoreTag: whatsapp
വാട്സ്ആപ്പിലൂടെ പണം അയച്ചാല്‍ ആകര്‍ഷകമായ കാഷ്ബാക്ക് ! പുതിയ ഓഫറിനെക്കുറിച്ചറിയാം…
ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമവുമായി വാട്സ്ആപ്പ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വാട്സ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതേ വഴിയില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനാണ് വാട്സ്ആപ്പിന്റെ നീക്കം. ഓഫറിന് അര്‍ഹരായവരുടെ വാട്സ്ആപ്പ് ബാനറില്‍ ഗിഫ്റ്റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക്…
Read Moreപുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ് ! സ്വകാര്യത ഉറപ്പാക്കുന്ന പുതിയ ഫീച്ചറുകള്‍ ഇങ്ങനെ…
വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റുകള് എല്ലായ്പ്പോഴും ഉപയോക്താക്കളെ ആവേശഭരിതരാക്കാറുണ്ട്. ഇപ്പോഴിതാ വാട്സാപ്പില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫീച്ചറുകള്‍ നിലവില്‍ വരുമെന്നു വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാന്‍ പോകുന്ന ഫീച്ചേഴ്സുകള്‍ ഇങ്ങനെ… പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍ അനുവദിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. ചില വാട്സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചര്‍ കൂടി വരുന്നു. ഇനിമുതല്‍ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും. ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍…
Read Moreവാട്സ്ആപ്പിലെ കൂട്ടുകാരിയെ തേടിപ്പോയ മധ്യവയസ്കന് ശരിക്കും ‘ആപ്പിലായി’ ! നഷ്ടമായത് അഞ്ചു ലക്ഷം രൂപ; അമ്മാവന് പറ്റിയ അമളി ഇങ്ങനെ…
വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലൂടെ യുവതി പതിവായി ‘ഗുഡ് മോര്‍ണിംഗ്’ സന്ദേശം അയച്ചിരുന്നു. ഇതോടെ അവരെ കാണാന്‍ ആശമൂത്ത മധ്യവയസ്കന് ഇതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി വാട്സ് ആപ്പിലൂടെ ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് ലഭിച്ച സന്ദേശത്തോടൊപ്പം താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. രാത്രിയില്‍ മധ്യവയ്സകന് വീരണപാളയിലെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു. തങ്ങള്‍ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം മധ്യവയസ്കനെ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും പഴ്സും കൈക്കലാക്കുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ട് സംഘം കടന്നുകളഞ്ഞു. മുറിയില്‍നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി അക്കൗണ്ട് നോക്കുമ്പോള്‍ അഞ്ചു തവണകളായി 3,91,812 രൂപ ട്രാന്‍സ്ഫര്‍…
Read Moreവാട്സ്ആപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ ? ഇക്കാര്യം അറിയാന്‍ ചില സിംപിള്‍ ടെക്നിക്കുകളുണ്ട്; എങ്ങനെയെന്നറിയാം…
180-ഓളം രാജ്യങ്ങളിലായി ഏകദേശം 200 കോടിയിലധികം ആളുകള്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളില്‍ ഒന്നാണ് ഒരാളെ ബ്ലോക്ക് ചെയ്യാം എന്നുള്ളത്. നിങ്ങള്‍ ഒരാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ പിന്നെ അയാള്‍ക്ക് നിങ്ങള്‍ക്ക് മെസ്സേജ് അയക്കാനോ, നിങ്ങളുടെ സ്റ്റാറ്റസ് കാണണോ ഒന്നും തന്നെ സാധിക്കില്ല. വാട്സ് ആപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാന്‍ സാധിക്കും. വാട്സ്ആപ്പ് കമ്പനി ഇത്തരം ഫീച്ചറുകളൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും ഇത് മനസ്സിലാക്കാന്‍ ചില സിംപിള്‍ ടെക്നിക്കുകളുണ്ട്. ഒന്നാമത്തെ സൂചന ഇങ്ങനെ…ഒരാളുടെ ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍ വിവരങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോ മാറിയിട്ടും നിങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ മാറിയിട്ടില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തതായി ന്യായമായും സംശയിക്കാം. ഒരാളെ വാട്സ്ആപ്പ് കോള്‍ ചെയ്യാന്‍ പറ്റുന്നില്ലേ? മിക്കവാറും ബ്ലോക്ക് ചെയ്തിരിക്കും. അതെ സമയം ഈ…
Read Moreഫോട്ടോകളും ഇനി തനിയെ മായും! ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
മുംബൈ: സന്ദേശങ്ങൾ തനിയെ ഡിലീറ്റ് ചെയ്യപ്പെടുന്ന ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിനു പിന്നാലെ ചിത്രങ്ങൾ തനിയെ മായുന്ന ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനുകളിൽ പുത്തൻ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചുവെന്നും വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ഇതു ലഭ്യമാകുമെന്നും വാബീറ്റ ഇൻഫൊ റിപ്പോർട്ട് ചെയ്യുന്നു. ഡിസപ്പിയറിംഗ് ഫോട്ടോ ആയി അയയ്ക്കുന്ന ചിത്രങ്ങൾ, സ്വീകർത്താവ് ചാറ്റിൽനിന്നു പുറത്തുകടക്കുന്പോൾ ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണു പുതിയ ഫീച്ചറിന്റെ ക്രമീകരണം. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല. ഇവയുടെ സ്ക്രീൻ ഷോട്ട് എടുക്കാനും കഴിയില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ ലഭ്യമായിട്ടുള്ള ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറിനു സമാനമായാണു വാടസ്ആപ്പിലും കന്പനി പുതിയ ഫീച്ചർ ഒരുക്കുന്നത്. അതേസമയം, അനിമേറ്റഡ് സ്റ്റിക്കറുകൾ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡിൽ 2.21.3.19 വേർഷനോ അതിൽ പുതിയതോ ആയ വാട്സ്ആപ്പ് വേർഷനുകളിലും…
Read Moreസൂക്ഷിച്ചില്ലേല്‍ നല്ല ഒന്നാന്തരം പണികിട്ടും ! നിങ്ങളറിയാതെ ചിലപ്പോള്‍ നിങ്ങളുടെ പേരില്‍ വാട്സ് ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ പോയേക്കാം…
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ മാല്‍വെയര്‍. വാട്സ്ആപ്പിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളറിയാതെ മെസേജുകള്‍ അയയ്ക്കുന്ന മാല്‍വെയറിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു സുരക്ഷാ ഗവേഷകനാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത് ‘ആന്‍ഡ്രോയിഡ് വേം’ എന്നറിയപ്പെടുന്നു, ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും അതിനെക്കുറിച്ച് ഒന്നും അറിയാതെ തന്നെ അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും ഇതിനു കഴിയും. മാത്രവുമല്ല, അവരുടെ അക്കൗണ്ട് പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികളെ പോലെ വാട്ട്സ്ആപ്പ് ഉപയോഗിക്കാനും ഈ മാല്വെയറിനു കഴിയും. ഉപയോക്താക്കളുടെ അറിവില്ലാതെ ആന്‍ഡ്രോയിഡ് വേം ഉപയോക്താക്കളുടെ കോണ്ടാക്റ്റ് ലിസ്റ്റുകളെ ബാധിക്കുന്നുവെന്ന് സുരക്ഷാ ഗവേഷകന് ലൂക്കാസ് സ്റ്റെഫാന്‍കോയാണ് കണ്ടെത്തിയത്. മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു…
Read Moreസോഷ്യല്‍ മീഡിയയിലും ഇനി ‘രേഖകള്‍’ കൊടുക്കേണ്ടി വരും ! പുതിയ നിയമത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഫേക്ക് ഐഡികള്‍ വലയും…
ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളിലും ഉപയോക്താക്കളെ തിരിച്ചറിയാനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന് വിവരം.ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വളണ്ടറി വെരിഫിക്കേഷന്’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ…
Read Moreടീം ഇന്ത്യയുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി കുംബ്ലെയുടെ പടയൊരുക്കം ; ടീമിനുള്ളില്‍ ആഭ്യന്തര കലഹം പാരമ്യതയിലെത്തിയെന്നു സൂചന
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പരിശീലകന് അനില്‍ കുംബ്ലെയും തമ്മിലുള്ള കലഹം പാരമ്യതയിലെത്തിയെന്നു വിവരം. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത. വിരാട് കോലിക്കെതിരെ ചില താരങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളും കുംബ്ലെ ചോര്‍ത്തി നല്‍കിയതായാണ് സൂചന.ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അനില്‍ കുംബ്ലെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ മാധ്യമസുഹൃത്തുക്കളും ഉള്‍പ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കുംബ്ലെ ഉണ്ടാക്കിയതായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ രഹസ്യങ്ങള്‍ കുംബ്ലെ ആ ഗ്രൂപ്പിലേക്കാണ് ചോര്‍ത്തി നല്‍കിയതെന്നും ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന് പറയുന്നു. കുംബ്ലെയുടെ പരിശീലന രീതിയോടു യോജിച്ചു പോവാനാവില്ലെന്ന് കഴിഞ്ഞ ദിവസം വിരാട് കോഹ് ലി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്നത്തിന്റെ രൂക്ഷത പുറംലോകമറിഞ്ഞത്. ടീമിലെ മുതിര്‍ന്ന താരങ്ങളും കുംബ്ലെക്കെതിരെ തിരിഞ്ഞിരുന്നു. അതേസമയം ചാമ്പ്യന്‍സ്…
Read More