ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വാട്ട്‌സ്ആപ്പ് വഴി വ്യാജ വാര്‍ത്ത; ധ്യാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഫോണ്‍നോക്കിയ കുര്യാക്കോസ് ഞെട്ടി

പെ​രു​ന്പാ​വൂ​ർ: ജീ​വി​ച്ചി​രി​ക്കു​ന്ന​യാ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് വാ​ട്ട്സ് ആ​പ്പ് വ​ഴി വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​റു​പ്പം​പ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

കു​റു​പ്പം​പ​ടി പാ​റ സ്വ​ദേ​ശി പാ​ല​യ്ക്കാ​പ്പി​ള്ളി​ൽ കു​ര്യാ​ക്കോ​സി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം വൈ​എം​സി​എ ഹാ​ളി​ൽ ഭാ​ര്യ​യോ​ടൊ​ത്ത് ധ്യാ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ട്ട്സ് ആ​പ്പ് വ​ഴി കു​ര്യാ​ക്കോ​സി​ന്‍റെ മ​ര​ണ​വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.

സം​ഭ​വം ക​ണ്ട് പ​ല​രും കു​ര്യാ​ക്കോ​സി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ധ്യാ​ന യോ​ഗ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ ഫോ​ണ്‍ സൈ​ല​ന്‍റ് മോ​ഡി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഫോ​ണി​ൽ നി​ര​വ​ധി മി​സ്ഡ് കോ​ളു​ക​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട് കു​ര്യാ​ക്കോ​സ് സു​ഹൃ​ത്തി​നെ വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്. കോ​ത​മം​ഗ​ലം-​പെ​രു​ന്പാ​വൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡോ​ർ ചെ​ക്ക​റാ​ണ് കു​ര്യാ​ക്കോ​സ്.

Related posts