തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം സ്വാഗതാർഹമെന്ന്  കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ; കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട് വ​ന്നാ​ൽ ജോ​സ​ഫി​നെ എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ഓ​ർ​മ്മി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ടീ​ക്കാ​റാം മീ​ണ ചെ​യ്ത​ത്.

ശ​ബ​രി​മ​ല വി​ഷ​യം ബി​ജെ​പി പ്ര​ചാ​ര​ണ വി​ഷ​യം ആ​ക്കി​യാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. കെ.​എം. മാ​ണി​യോ​ടൊ​പ്പം ഇ​നി​യും തു​ട​ര​ണോ​യെ​ന്ന് പി.​ജെ.​ജോ​സ​ഫ് ആ​ലോ​ചി​ക്ക​ണം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ട് വ​ന്നാ​ൽ ജോ​സ​ഫി​നെ എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്ന് കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts