അ​ഭി​ഭാ​ഷ​ക​ന്‍റെ വ​ഞ്ച​ന; ബോം​ബെ ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ൽ യു​വാ​വ് സ്വ​യം തീ ​കൊ​ളു​ത്തി

മും​ബൈ: ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ മ​തി​ൽ​ക്കെ​ട്ടി​നു പു​റ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. നീ​തി ല​ഭി​ക്കു​ന്ന​തി​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യു​ണ്ടാ​യ ക​ടു​ത്ത ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു യു​വാ​വ് സ്വ​യം തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു.

സി​ന്ധു​ദു​ർ​ഗ് ജി​ല്ല​യി​ലെ ക​ങ്കാ​വ്‌​ലി സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ് സാ​വ​ന്ത് എ​ന്ന​യാ​ളാ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​തു​വ​ഴി പോ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ത​ക്ക സ​മ​യ​ത്ത് ഇ​ട​പെ​ട്ടു.

അ​വ​ർ ഉ​ട​ൻ ത​ന്നെ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​വ​ന്തി​നെ ഉ​ട​ൻ ത​ന്നെ മും​ബൈ​യി​ലെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് 50 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ത​നി​ക്ക് വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​നാ​യി ഒ​രു അ​ഭി​ഭാ​ഷ​ക​ന് സാ​വ​ന്ത് 80,000 രൂ​പ ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

Related posts

Leave a Comment