മൂ​ന്ന് നീ​ല ടി​ക്കു​ക​ള്‍ ദൃ​ശ്യ​മാ​യാ​ല്‍ അ​യ​ച്ച സ​ന്ദേ​ശം സ​ർ​ക്കാ​ർ ക​ണ്ടു; ര​ണ്ട് നീ​ല ടി​ക്ക് ഒ​രു ചു​വ​പ്പ് ടി​ക്ക് ക​ണ്ടാ​ൽ…! വ്യാ​ജ സ​ന്ദേ​ശം വീ​ണ്ടും വൈ​റ​ൽ

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും റി​ക്കാ​ര്‍​ഡ് ചെ​യ്യ​പ്പെ​ടു​മെ​ന്നും നി​രീ​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന വ്യാ​ജ സ​ന്ദേ​ശം വീ​ണ്ടും വൈ​റ​ലാ​കു​ന്നു.

ഡി​ജ​റ്റ​ല്‍ പ്ലാ​റ്റ് ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ കേ​ന്ദ്രം പു​തി​യ നി​യ​മം കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് വ്യാ​ജ സ​ന്ദേ​ശം വീ​ണ്ടും പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

മൂ​ന്ന് നീ​ല ടി​ക്കു​ക​ള്‍ ദൃ​ശ്യ​മാ​യാ​ല്‍ അ​യ​ച്ച സ​ന്ദേ​ശം സ​ർ​ക്കാ​ർ ക​ണ്ടു. ര​ണ്ട് നീ​ല ടി​ക്ക് ഒ​രു ചു​വ​പ്പ് ടി​ക്ക് ക​ണ്ടാ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തേ​ക്കാം എ​ന്ന് തു​ട​ങ്ങി ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പു​തി​യ ഐ​ടി ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ മേ​യ് 25നാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്.

ഇ​തി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്ത​ക​ളും ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ലു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​നാ​ണ് നീ​ക്കം.

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ത​ട​യു​ന്ന​തി​നും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലെ രാ​ജ്യ​ത്തി​നെ​തി​രേ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​ണ് സ​ര്‍​ക്കാ​രി​ന്റെ ഈ ​നീ​ക്ക​മെ​ന്നു കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത​ര​ത്തി​ലു​ള്ള വ്യ​വ​സ്ഥ​ക​ളൊ​ന്നും പു​തി​യ ച​ട്ട​ത്തിൽ‌ ഇ​ല്ല.

Related posts

Leave a Comment