മു​ഖ്യ​മ​ന്ത്രി ആ​ര് ? ഹൈ​ക്ക​മാ​ന്‍​ഡ് കൂ​ടി​യാ​ലോ​ച​ന തു​ട​ങ്ങി; സീ​നി​യോ​റി​റ്റി പ്ര​ധാ​ന ഘ​ട​ക​മെന്നു ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് കൂ​ടി​യാ​ലോ​ച​ന തു​ട​ങ്ങി. ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ പ​കി​ട്ട് ന​ഷ്ട​പ്പെ​ടാ​ത്ത വി​ധ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ഇ​തി​നോ​ട​കം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ ര​ണ്ട് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​മാ​യും എം​പി​മാ​രു​മാ​യും അ​ഭി​പ്രാ​യം ആ​രാ​യും. ഈ ​അ​ഭി​പ്രാ​യ​ങ്ങ​ള്‍ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗേയെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും അ​റി​യി​ക്കും.

അ​ന്തി​മ തീ​രു​മാ​നം ഇ​രു​വ​രും കൈ​ക്കൊ​ള്ളു​ന്ന വി​ധ​ത്തി​ലാ​ണ് നി​ല​വി​ലെ ധാ​ര​ണ. പ​ര​സ്യ അ​ഭി​പ്രാ​യ​ങ്ങ​ളും അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ സ​മ​വാ​യ​ത്തി​ലു​ടെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ല​പാ​ട്. അ​ടു​ത്ത​യാ​ഴ്ച മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ന്ന വി​ധ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ഉ​ദ്ദ്യേശി​ക്കു​ന്ന​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി .വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​വരു​ന്ന​ത്. ന​മ്പ​ര്‍ മാ​ത്രം നോ​ക്കി തീ​രു​മാ​നി​ക്കാ​കു​ന്ന വി​ഷ​യ​മ​ല്ല മു​ഖ്യ​മ​ന്ത്രി പ​ദ​മെ​ന്നാ​ണ് വി.​ഡി. സ​തീ​ശ​നെ അ​നു​കു​ലി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. കോ​ണ്‍​ഗ്ര​സി​ലെ 63 എം​എ​ല്‍​എ​മാ​രി​ല്‍ 35 പേ​രും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് കെ.​സി പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ല്‍ സീ​നി​യോ​റി​റ്റി പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ഭി​പ്രാ​യം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ സ​മ​വാ​യ​മു​ണ്ടാ​ക്കി​യ ശേ​ഷം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ച​ര്‍​ച്ച ചെ​യ്യും. അ​തേ സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് വി.​ഡി. സ​തീ​ശ​ന്‍ ന​ല്ല ക​ഠി​നാ​ധ്വാ​നം ചെ​യ്തു​വെ​ന്നാ​ണ് മു​സ്ലിം​ലീ​ഗ് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന മൂ​ന്ന് നേ​താ​ക്ക​ളു​ടെ​യും ഗു​ണ​ങ്ങ​ള്‍ ഇ​പ്ര​കാ​ര​മാ​ണ്. തെ​ര​ഞ്ഞ​ടു​പ്പി​ലെ വി​ജ​യശി​ല്‍​പ്പി​യാ​യി പ​റ​യു​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​യാ​ണ്. അ​നു​ഭ​വ​സ​മ്പ​ത്തും പൊ​തു​സ​മ്മ​തി​യും അ​നു​ന​യ​വും കൈ​മു​ത​ലാ​ക്കി​യ നേ​താ​വെ​ന്ന പേ​രു​ള്ള​ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കാ​ണ്.

ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും വി​ശ്വ​സ്ത​നും പാ​ര്‍​ട്ടി​യി​ലെ ക​രു​ത്ത​നു​മാ​യ നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ്. നി​ല​പാ​ടി​ല്‍ വെ​ള്ളം ചേ​ര്‍​ക്കാ​ത്, ക​ര്‍​ശ​ന​മാ​യി തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന നേ​താ​വാ​ണ് വി.​ഡി. സ​തീ​ശ​ന്‍.എ​ന്നാ​ല്‍ ചി​ല സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നോ​ട് യോ​ജി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് ചി​ല സാ​മു​ദാ​യി ​നേ​താ​ക്ക​ള്‍​ക്ക് നീ​ര​സ​മു​ണ്ട്. വി.​ഡി. സ​തീ​ശ​ന്‍ ഇ​തു​വ​രെ​ക്കും മ​ന്ത്രി​യെ​ന്ന ചു​മ​ത​ല വ​ഹി​ച്ചി​ട്ടി​ല്ല.

ര​മേ​ശ് ചെ​ന്നി​ത്ത​ല കെ​എ​സ് യു​വി​ലു​ടെ രം​ഗ​ത്തുവ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് , മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള അ​നു​ഭ​വ പ​രി​ച​യ​മു​ണ്ട്. കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ വി​ശ്വ​സ്ത​നും മു​ന്‍​മ​ന്ത്രി, കേ​ന്ദ്ര​മ​ന്ത്രി എ​ന്നി നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.

കെ.​സി വേ​ണു​ഗോ​പാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നു​ള്ള ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ അ​ദ്ദേ​ഹ​ത്തെ അ​നു​കൂലി​ക്കു​ന്ന​വ​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെസിയെ ​അ​നു​കൂലി​ച്ചു​ള്ള ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ചു​ള്ള ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നേ​ര​ത്തെ ഉ​യ​ര്‍​ന്നി​രു​ന്നു.

  • എം.​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment