അവിഹിതബന്ധം ചോദ്യം ചെയ്തു! സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് കുടുങ്ങി: ഭാര്യയുടെ മൊഴിപ്രകാരം പോലീസ് പറയുന്നതിങ്ങനെ…

വൈ​പ്പി​ൻ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സ്കി​പിം​ഗ് റോ​പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ല്ലാ​ൻ ശ്ര​മി​ച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ ചി​റ സ്വ​ദേ​ശി​യും അ​ണി​യ​ൽ ബ​സാ​ർ ഭാ​ഗ​ത്ത് വാ​ട​ക്ക് താ​മ​സി​ക്കു​ന്ന​തു​മാ​യ മേ​ലേ​പ്പീ​ടി​ക​യി​ൽ ജു​നൈ​ദ്(46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭാ​ര്യ നാ​സി​നി(42)​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ധ​ശ്ര​മ​ത്തി​നു കേ​സ് എ​ടു​ത്താ​ണ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്. 20നാ​യി​രു​ന്നു സം​ഭ​വം.

ഭാ​ര്യ​യു​ടെ മൊ​ഴി​പ്ര​കാ​രം പോ​ലീ​സ് പ​റ​യു​ന്ന​തിങ്ങനെ: മൂ​ന്ന് മ​ക്ക​ളു​ള്ള ഈ ​ദ​ന്പ​തി​ക​ൾ എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ ബ​സാ​റി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. പ്ര​തി​ക്ക് പ​റ​വൂ​ർ ഭാ​ഗ​ത്തു​ള്ള ഒ​രു സ്ത്രീ​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ല​പ്പോ​ഴും ഫോ​ണ്‍​വി​ളി​ക്കു​ക​യും പ​തി​വാ​യി​രു​ന്ന​ത്രേ.

ഇ​തേ തു​ട​ർ​ന്ന് ഇ​ത് ആ​രെ​ന്ന് ക​ണ്ടെ​ത്തി ഭാ​ര്യ ഒ​രു ദി​വ​സം ആ ​സ്ത്രീ​യു​ടെ വീ​ട്ടി​ലെ​ത്തി ഈ ​ബ​ന്ധം തു​ട​ര​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്രേ. ഇ​ത് അ​റി​ഞ്ഞ പ്ര​തി 20ന് ​പ​ക​ൽ 11 ഓടെ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മൂ​ക്കി​നി​ടി​ക്കു​ക​യും ചെ​യ്തു.

നി​ല​ത്ത് വീ​ണ ഇ​വ​രു​ടെ ക​ഴു​ത്തി​ൽ സ്കി​പ്പിം​ഗ് റോ​പ്പ് ഇ​ട്ട് മു​റു​ക്കി. ബോ​ധ​ര​ഹി​ത​യാ​യ​തോ​ടെ മ​രി​ച്ചു വെ​ന്ന് ക​രു​തി പി​ടി​വി​ട്ട പ്ര​തി ഭാ​ര്യ​യേ​യും കൊ​ണ്ട് ആ​ദ്യം എ​ട​വ​ന​ക്കാ​ടും പ​റ​വൂ​രും ഉ​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് എ​റ​ണാ​കു​ള​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​യ​ത്. ഇ​വ​ർ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ സിഐ എ.എ. അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ൽ എ​സ്ഐ ​ആ​ർ. ര​ഗീ​ഷ്കു​മാ​ർ, എ​എ​സ്ഐ സ​ജീ​വ്, സി​പി​ഒ​മാ​രാ​യ എം.ആ​ർ രാ​ജേ​ഷ്, പ്ര​വീ​ണ്‍ , ഡ​ബ്ല്യൂ സി​പി​ഒ അ​ശ്വ​തി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts