കിടപ്പറ രംഗങ്ങള്‍ വിറ്റ് പല ദമ്പതികളും സമ്പാദിക്കുന്നത് ലക്ഷങ്ങള്‍ ! ഭാര്യ അറിയാതെ പോണ്‍ സൈറ്റില്‍ സ്വകാര്യദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു; പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

കിടപ്പറ രംഗങ്ങള്‍ പോണ്‍സൈറ്റുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്നു. സമാനമായ സംഭവത്തില്‍ അടുത്തിടെ ഒരു മലയാളി യുവതി ഭര്‍ത്താവിനെതിരേ പരാതിയുമായെത്തിയിരുന്നു.

ഇത്തരത്തില്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ തത്സമയം പോണ്‍ സൈറ്റുകള്‍ക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരുണ്ടെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഏകദേശം രണ്ടായിരം പേരോളം ഇത്തരത്തില്‍ സ്വന്തം രംഗങ്ങള്‍ വിറ്റ് പണം സമ്പാദിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഹൈദരാബാദില്‍ അറസ്റ്റിലായ ടെക്കി ആറു മാസമായി ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ സംഭവത്തില്‍ ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവിന്റെ ഇടപാടെങ്കില്‍ ഭാര്യയുടെ സമ്മതത്തോടു തന്നെ ഇത്തരം പരിപാടികള്‍ നടത്തുന്ന ആയിരക്കണക്കിനാളുകളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പോണ്‍ സൈറ്റുകളില്‍ അടുത്തിടെയായി ഇന്ത്യന്‍ ദമ്പതികളുടെ വിഡിയോയുടെ മാര്‍ക്കറ്റ് ഉയര്‍ന്നിട്ടുണ്ട്. ഇതാണ് പലരെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്. സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിംഗ് നടക്കുന്നത്. രണ്ടായിരം പേര്‍ വരെ തത്സമയം ഇത്തരം വീഡിയോകള്‍ കാണും. പണം നല്‍കിയാല്‍ മാത്രമേ ലൈവ് സ്ട്രീമിംഗ് കാണാന്‍ കഴിയൂ. ചില പോണ്‍ വെബ്സൈറ്റുകള്‍ രജിസ്റ്റേര്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം നല്‍കുക.

സബ്സ്‌ക്രൈബേഴ്സിന്റെ ആവശ്യപ്രകാരമുള്ള ചെയ്തികള്‍ക്ക് ദമ്പതികള്‍ മുതിരണം. ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന ടിപ്സാണ് ഇവരുടെ വരുമാനം. ദിവസം 25000 മുതല്‍ 30000 വരെ രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് സമ്പാദിക്കാന്‍ കഴിയുക.

പരിചയ സമ്പന്നര്‍ 15 ലക്ഷം വരെയാണ് മാസം സ്വന്തമാക്കുന്നത് എന്ന് മറ്റൊരു സൈബര്‍ വിദഗ്ധനായ ദീപ് ശങ്കര്‍ പറയുന്നു. അനധികൃത ബിസിനസ് ആയതിനാല്‍ സൈബര്‍ പൊലീസ് ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്.

ഐടി ആക്ട് 2000 സെക്ഷന്‍ 67എ പ്രകാരം ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പനാമ പോലുള്ള രാജ്യങ്ങളിലാണ് ഇത്തരം സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നത്.

Related posts

Leave a Comment