പ്രഭാസിനെ വിവാഹം കഴിക്കുമോയെന്നു ചോദിച്ച ആരാധികയെ ഞെട്ടിച്ച് അനുഷ്‌ക ഷെട്ടി; വീഡിയോ കാണാം…

ബാഹുബലി താരങ്ങളായ അനുഷ്‌കയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. രണ്ടു പേരും പ്രണയ ഗോസിപ്പുകള്‍ നിഷേധിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് വിടാന്‍ മട്ടില്ല.ഒരു ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയ്ക്കും ചോദിക്കാനുണ്ടായിരുന്നത്. ഒരു ആമുഖത്തോടെയാണ് അവതാരക ചോദ്യം അനുഷ്‌കയോട് പങ്കുവച്ചത്. ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയായിരുന്നു ആരാധികയ്ക്കുണ്ടായിരുന്നത്. തെല്ലൊരു അമ്പരപ്പോടെയാണ് അനുഷ്‌കയുടെ മറുപടി വന്നത്. എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്ന് കുറച്ച് പരിഹാസം കലര്‍ത്തിയാണ് അനുഷ്‌ക സംസാരിച്ചു തുടങ്ങിയത്.

‘ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും, ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം. പക്ഷെ അതു കഥാപാത്രങ്ങളാണ്. ആ രസതന്ത്രം നമുക്ക് സ്‌ക്രീനില്‍ തന്നെ വിട്ടുകൊടുക്കാം’ അനുഷ്‌ക പറഞ്ഞു. അനുഷ്‌ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഗമതിയുടെ ഷൂട്ടിംഗ് സെറ്റില്‍ മുഖം മറച്ച് പ്രഭാസ് എത്തിയതാണ് ചര്‍ച്ച വീണ്ടും ചൂടുപിടിക്കാന്‍ കാരണം. അനുഷ്‌കയെ കാണാനാണ് പ്രഭാസ് എത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. അനുഷ്‌കയുടെ ഈ മറുപടി കൊണ്ടൊന്നും തൃപ്തരാവില്ലയെന്ന സൂചനയാണ് ആരാധകര്‍ നല്‍കുന്നത്.

Related posts