പത്തനാപുരം താലൂക്ക് ഇഎസ്ഐ  ആശുപത്രി കാടുകയറി നശിക്കുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

കു​ന്നി​ക്കോ​ട് : ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ള്‍ ചി​കി​ല്‍​സ തേ​ടു​ന്ന പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഇഎ​സ്ഐ ആ​ശു​പ​ത്രി കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.കോ​ടി​ക​ള്‍ മു​ട​ക്കി കു​ന്നി​ക്കോ​ട് നി​ര്‍​മ്മി​ച്ച ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​മാ​കെ പാ​ഴ്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. ​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്നു​ണ്ട്.​

ര​ണ്ട് വ​ര്‍​ഷം മു​ന്‍​പാ​ണ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.​ആ​ശു​പ​ത്രി​യ്ക്ക് ചു​റ്റും ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി​യാ​ണ് ഉ​ള്ള​ത്.​മോ​ടി പി​ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ല്‍ ത​റ​യോ​ട് പാ​കി​യി​ട്ടു​ണ്ട്.​ഇ​തി​ന്‍റെ ന​ടു​മു​റ്റം അ​ട​ക്കം പാ​ഴ്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് ക​യ​റി​യി​ട്ടു​ണ്ട്.​രോ​ഗി​ക​ള്‍​ക്ക് എ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് പാ​ഴ്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്.​

പു​ന​ലൂ​ർ,പ​ത്ത​നാ​പു​രം മേ​ഖ​ല​ക​ളി​ൽ അ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി​യാ​ണ് കു​ന്നി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ര​ണ്ട് പ​രി​ശോ​ധ​ന​മു​റി​ക​ൾ, ഫാ​ർ​മ​സി,റി​സ​പ്ഷ​ൻ,അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ഒ​ബ്സ​ർ​വേ​ഷ​ൻ, ഇ​ൻ​ഞ്ച​ക്ഷ​ൻ മു​റി​ക​ൾ, റി​ക്കോ​ർ​ഡ്സ് സെ​ക്ഷ​ൻ,ഓ​ഫീ​സ് മു​റി എ​ന്നി​വ​യാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. വാ​ഹ​ന​പാ​ർ​ക്കിം​ഗി​നാ​യി ഒ​രു​ക്കി​യി​രു​ന്ന ഭാ​ഗം പൂ​ര്‍​ണ്ണ​മാ​യും കാ​ടു​മൂ​ടി നി​ല​യി​ലാ​ണ്.​

ആ​ശു​പ​ത്രി പ​രി​സ​രം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.​പ​നി അ​ട​ക്ക​മു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്ന് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ കാ​ടു​ക​യ​റി മാ​ലി​ന്യം നിറഞ്ഞുകി​ട​ക്കു​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Related posts