പോസ്റ്ററുകളും ഫ്‌​ള​ക്‌​സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു; പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല; രമ്യ ഹരിദാസ്

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ പോ​സ്റ്റ​റു​ക​ളും ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു എ​ന്ന് പ​രാ​തി. പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ര​മ്യ ഹ​രി​ദാ​സ് കു​റ്റ​പ്പെ​ടു​ത്തി.

ആ​ല​ത്തൂ​രി​ല്‍ വി​വി​ധ സ്ഥല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച ര​മ്യ ഹ​രി​ദാ​സി​ന്‍റെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ കീ​റി​യും മു​ഖ​ത്ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ചി​ത്ര​മൊ​ട്ടി​ച്ചു​മാ​ണ് ഫ്‌​ള​ക്‌​സ് ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ര​മ്യ​യു​ടെ ഫ്‌​ള​ക്‌​സ് തീ​വ​ച്ചു​ന​ശി​പ്പി​ച്ചി​രു​ന്നു. കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​കാ​ട് സ്ഥാ​പി​ച്ചി​രു​ന്ന പ്ര​ച​ര​ണ ബോ​ർ​ഡാ​ണ് ക​ത്തി​ച്ച​ത്.

Related posts

Leave a Comment