സി​ആ​ർ​പി​എ​ഫി​ന്‍റെ അ​ര​യി​ൽ ഉ​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ല; എ​സ്എ​ഫ്ഐ​ക്കാ​രെ ഇ​ള​ക്കി​വി​ടു​ന്ന എം.​വി. ഗോ​വി​ന്ദ​നെ തോ​ക്കി​ന്‍റെ കാ​ര്യം ഓ​ർ​മി​പ്പി​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: ഗവർണറുടെ സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ളു​ടെ അ​ര​യി​ലു​ള്ള​ത് ക​ളി​ത്തോ​ക്ക​ല്ല. എ​സ്എ​ഫ്ഐ​ക്കാ​രെ ഇ​ള​ക്കി​വി​ട്ട് എം.​വി. ഗോ​വി​ന്ദ​ൻ അ​തെ​ടു​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്ക​രു​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ എ​സ്എ​ഫ്ഐ​ക്കാ​രെ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ഇ​ള​ക്കി​വി​ടു​ക​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ചെ​യ്യു​ന്ന​ത്. സി​ആ​ർ​പി​എ​ഫ് വ​ന്നാ​ലും ഗ​വ​ർ​ണ​റെ വി​ടി​ല്ലെ​ന്നാ​ണ് ഗോ​വി​ന്ദ​ൻ പ​റ​യു​ന്ന​ത്.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഗ​വ​ർ​ണ​റെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ര​മാ​ധി​കാ​രി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റാ​ണെ​ന്ന് സു​പ്രീം കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ച് ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തി ഗ​വ​ർ​ണ​റെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ​നി​ന്നും എ​സ്എ​ഫ്ഐ​ക്കാ​രോ​ട് പി​ന്മാ​റാ​ൻ ഗോ​വി​ന്ദ​ൻ ത​ന്നെ പ​റ​യു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്.

ഗ​വ​ർ​ണ​റെ ആ​ക്ര​മി​ക്കാ​ൻ വ​ന്നാ​ൽ എ​ന്താ ന​ട​ക്കു​ക​യെ​ന്നു പോ​ലും ഗോ​വി​ന്ദ​ന് അ​റി​യി​ല്ലേ​യെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Related posts

Leave a Comment