സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​ഞ്ഞി​ല്ല… ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു’;ജ്യോത്സന അവസാനം കുറിച്ചത് ഇങ്ങനെ…


ത​ല​ശേ​രി: ” സ്വ​പ്ന​ങ്ങ​ൾ ഒ​ന്നും പൂ​വ​ണി​ഞ്ഞി​ല്ല…​ക​ഷ്ട​പ്പെ​ട്ട് വ​ള​ർ​ത്തി​യ പ്രി​യ പി​താ​വി​ന് താ​ങ്ങാ​കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല… ജോ​ലി കി​ട്ടി ആ​ദ്യ ശ​ന്പ​ളം അ​ച്ഛ​ന് കൊ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പൊ​ന്നോ​മ​ന​യെ വ​ള​ർ​ത്താ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല… അ​തു​കൊ​ണ്ട് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്…


ചൊ​ക്ലി കി​ഴ​ക്കെ വ​യ​ൽ കീ​ർ​ത്തി കോ​ട്ട് താ​ഴെ കു​നി​യി​ൽ നി​വേ​ദി​ന്‍റെ ഭാ​ര്യ ജോ​ൽ​സ്ന(27)യു​ടെ പ​തി​മൂ​ന്ന് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലെ വ​രി​ക​ളാ​ണി​ത്.

ഏ​ക മ​ക​ൻ ദ്രു​വി​ന്‍റെ​യും (ഏ​ഴ് മാ​സം ) ജോ​ൽ​സ​ന​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തൊ​ട്ട​ടു​ത്ത​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രേ സ്കൂ​ളി​ൽ പ​ഠി​ച്ച നി​വേ​ദും ജോ​ൽ​സ്ന​യും എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം പോ​ലും ദ​മ്പ​തി​ക​ൾ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.


ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ചും ഭ​ർ​തൃ മാ​താ​പി​താ​ക്ക​ളേ​ക്കു​റി​ച്ചും ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ജോ​ൽ​സ്ന കു​റി​പ്പി​ൽ വി​വ​രി​ക്കു​ന്ന​ത്. കു​ട്ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തും കു​ട്ടി​യു​ടെ ചെ​വി വേ​ദ​ന​യും പ്ര​സ​രി​പ്പി​ല്ലാ​യ്മ​യും ഉ​ൾ​പ്പെ​ടെ അ​സു​ഖ​ങ്ങ​ളും വി​വ​രി​ക്കു​ന്ന ക​ത്തി​ൽ താ​നും കു​ട്ടി​യും പ്രി​യ ഭ​ർ​ത്താ​വി​ന് ബാ​ധ്യ​ത​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും പ​ങ്കു വ​യ്ക്കു​ന്നു.

ഭ​ർ​ത്താ​വി​നോ​ട് വേ​റെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും ന​ല്ലൊ​രു കു​ട്ടി​യു​ണ്ടാ​കാ​നു​ള്ള ആ​ശം​സ​യും നേ​രു​ന്നു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ജോ​ൽ​സ്​ന പ​രീ​ക്ഷ​ക്ക് പ​ഠി​ക്കു​ന്ന ബു​ക്കി​ലാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ത​യാ​റാ​ക്കി​യ​ത്.


ചൊ​ക്ലി സി​ഐ ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്.


ജോ​ൽ​സ്​ന​യു​ടെ മ​ര​ണം ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ അ​വ​ശ നി​ല​യി​ലാ​യ നി​വേ​ദ് ആ​ശു​പ​ത്രി​യിൽ ചികിത്സ യിലാണ്.

Related posts

Leave a Comment