കാ​ലു​ക​ളി​ല്‍ തീ​യ​മ്പു​മാ​യി വി​ദൂ​ര​ത​യി​ലു​ള്ള ല​ക്ഷ്യം കീ​ഴ​ട​ക്കി യു​വ​തി ! ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന്റെ വീ​ഡി​യോ കാ​ണാം…

ര​ണ്ടു കൈ​ക​ള്‍ നി​ല​ത്തു കു​ത്തി നി​ന്ന് കാ​ലു​ക​ള്‍ കൊ​ണ്ട് അ​മ്പെ​യ്യു​ന്ന ആ​ളു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്ക് നി​ര​വ​ധി കാ​ഴ്ച​ക്കാ​രാ​ണ് ഉ​ണ്ടാ​വാ​റു​ള്ള​ത്.

അ​ത്ത​ര​മൊ​രു വീ​ഡി​യോ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. ഇ​താ​രാ​ണെ​ന്ന അ​ന്വേ​ഷ​ണം വ​ന്നു​നി​ന്ന​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷാ​ന​ന്‍ മൈ​ക്ക​ല എ​ന്ന പേ​രി​ലു​ള്ള ഓ​സ്ട്രേ​ലി​യ​ന്‍ യു​വ​തി​യി​ലും. ശ​രി​യാ​യ പേ​ര് ഷാ​ന​ന്‍ ജോ​ണ്‍​സ്.

18.27 മീ​റ്റ​ര്‍ ദൂ​രെ​നി​ന്ന് കാ​ലു​കൊ​ണ്ട് ടാ​ര്‍​ഗ​റ്റി​ലേ​ക്ക് കൃ​ത്യ​മാ​യി അ​മ്പെ​യ്തു കൊ​ള്ളി​ക്കു​ന്ന ഷാ​ന​ന്‍ ഇ​പ്പോ​ള്‍ ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മാ​യി​രി​ക്കു​ക​യാ​ണ്.

2022 ഓ​ഗ​സ്റ്റി​ലാ​ണ് ഷാ​ന​ന്‍ റെ​ക്കോ​ഡി​ട്ട​തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്ന​ത് ജ​നു​വ​രി​യി​ലാ​ണ്. ഗി​ന്ന​സ് റെ​ക്കോ​ഡി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ അ​വ​ര്‍ ഷാ​ന​ന്റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

കാ​ലി​ല്‍ അ​മ്പു​വെ​ച്ച് ല​ക്ഷ്യം കൊ​ള്ളി​ക്കു​ക​യെ​ന്ന​ത് ഇ​തി​നു​മു​മ്പും പ​ല​രും ചെ​യ്തി​ട്ടു​ണ്ട്്. ഇ​തേ​രീ​തി​യി​ല്‍ മു​ന്‍​പു​ള്ള ഗി​ന്ന​സ് റെ​ക്കോ​ഡ് ആ​റു​മീ​റ്റ​റി​ല്‍ താ​ഴെ​യാ​യി​രു​ന്നു.

അ​തി​നു​മു​ക​ളി​ലേ​ക്ക് ല​ക്ഷ്യ​മെ​ന്ന​ത് വ​ലി​യൊ​രു ശ്ര​മം ത​ന്ന​യാ​ണ്. ആ​റ് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ല്‍ അ​മ്പെ​യ്ത്ത് പ​രി​ശീ​ലി​ക്കു​ന്നു​ണ്ട് ഷാ​ന​ന്‍.

ചെ​റു​പ്പം​മു​ത​ല്‍ ജിം​നാ​സ്റ്റി​ക്സി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ ഷാ​ന​ന്‍ കൗ​മാ​ര​പ്രാ​യ​ത്തി​ല്‍​ത്ത​ന്നെ കോ​ണ്ട​റി​സ​ത്തി​ലും (ശ​രീ​രം വ​ള​ച്ചു​പു​ള​യ്ക്കു​ന്ന കാ​യി​കാ​ഭ്യാ​സം) ഹാ​ന്‍​ഡ്സ്റ്റാ​ന്‍​ഡി​ലും (കൈ​യി​ല്‍ ബ​ലം കൊ​ടു​ത്ത് കാ​ല്‍ മു​ക​ളി​ലാ​ക്കി ത​ല​കു​ത്തി നി​ല്‍​ക്ക​ല്‍) മി​ടു​മി​ടു​ക്കി​യാ​യി.

സ​ര്‍​ക്ക​സി​ലും ജോ​ലി ചെ​യ്തു. ആ ​സ​മ​യ​ത്താ​ണ് യൂ ​ട്യൂ​ബി​ല്‍ ചി​ല​ര്‍ കാ​ലു​കൊ​ണ്ട് അ​മ്പെ​യ്യു​ന്ന​ത് ക​ണ്ട​ത്.

അ​തോ​ടെ അ​ങ്ങ​നെ ചെ​യ്തു​നോ​ക്കി​യാ​ലോ എ​ന്നാ​യി ഷാ​ന​ന്റെ ചി​ന്ത. അ​ധ്വാ​നം ഫ​ലം​ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ള്‍ ഗി​ന്ന​സ് റെ​ക്കോ​ഡാ​യി പി​ന്നെ ല​ക്ഷ്യം.

ആ​റു വ​ര്‍​ഷം മു​മ്പ്് പ​രി​ശീ​ല​നം തു​ട​ങ്ങു​മ്പോ​ള്‍ കേ​വ​ലം ഒ​രു മീ​റ്റ​റാ​യി​രു​ന്നു അ​വ​രു​ടെ ടാ​ര്‍​ഗ​റ്റ്.

ആ​റു​വ​ര്‍​ഷം​കൊ​ണ്ട് ടാ​ര്‍​ഗ​റ്റ് 18 മീ​റ്റ​റി​നു​മു​ക​ളി​ലാ​ക്കി​യ ഷാ​ന​റ്റി​ന്റെ അ​ടു​ത്ത ല​ക്ഷ്യം ക​ണ്ണു​ക​ള്‍ കെ​ട്ടി കാ​ലു​കൊ​ണ്ട് അ​മ്പെ​യ്ത് ല​ക്ഷ്യം കാ​ണു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി യോ​ഗ​യു​ടെ പാ​ത​യും ഷാ​ന​ന്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ടി​ക് ടോ​ക്കി​ലും ട്വി​റ്റ​റി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലു​മെ​ല്ലാം നി​റ​യെ ഫോ​ളോ​വേ​ഴ്സ് ഉ​ള്ള ഇ​ന്‍​ഫ്ളു​വ​ന്‍​സ​ര്‍ ആ​ണ് ഷാ​ന​ന്‍ ഇ​പ്പോ​ള്‍.

ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​നു​ത​കു​ന്ന വീ​ഡി​യോ​ക​ള്‍ നി​റ​യെ ചെ​യ്യാ​റു​ള്ള ഷാ​ന​ന്‍ പോ​സ്റ്റ് ചെ​യ്യു​ന്ന കു​ടും​ബ ജീ​വി​ത​ത്തി​ലെ ചി​ല ഏ​ടു​ക​ളും പൊ​തു അ​റി​വു​ക​ളും ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.

നി​ല​വി​ല്‍ അ​മ്മ റോ​ളി​ലാ​ണ് ഷാ​ന​ന്‍. ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നും കോ​സ്റ്റ​റി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ ഷാ​ന​ന്‍ അ​വി​ടെ​വെ​ച്ച് ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തെ​ല്ലാം പ​റ​ന്നു​ന​ട​ക്കു​ന്നു​വെ​ങ്കി​ലും തീ​പ്പ​ന്തം​പേ​റി​യ അ​മ്പു​മാ​യി ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്ന് ല​ക്ഷ്യ​ത്തി​ലേ​ക്ക് കാ​ലു​ക​ള്‍​കൊ​ണ്ട് വി​ല്ലു​കു​ല​യ്ക്കു​ന്ന ഷാ​ന​ന്റെ വീ​ഡി​യോ ഇ​പ്പോ​ഴും വൈ​റ​ലാ​യി ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

https://www.instagram.com/reel/ClHhkm7BBda/?utm_source=ig_embed&ig_rid=91610094-056a-4809-8c1c-78ccd4259378

Related posts

Leave a Comment