ലോ​ക​ത്തി​ലെ മി​ക​ച്ച ആ​യി​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ കു​വൈ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യും

അ​ബ്‌ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ലോ​ക​ത്തി​ലെ മി​ക​ച്ച ആ​യി​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇടംപിടിച്ച് കു​വൈ​റ്റ് സ​ർ​വ​ക​ലാ​ശാ​ല. ക്യു​എ​സ് വേ​ൾ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കി​ങ്ങി​ൽ 851-ാം സ്ഥാ​ന​മാ​ണ് കു​വെെ​റ്റ് സ​ർ​വ​ക​ലാ​ശാ​ല നേ​ടി​യ​ത്.

അ​ക്കാ​ദ​മി​ക് രം​ഗ​ത്തെ മി​ക​വ്, അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി അ​നു​പാ​തം, തൊ​ഴി​ൽ വി​പ​ണി​യി​ലെ മൂ​ല്യം, അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ പേ​പ്പ​റു​ക​ളു​ടെ നി​ല​വാ​രം തു​ട​ങ്ങി നി​ര​വ​ധി സൂ​ച​ക​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റാ​ങ്കിം​ഗ്.

ക്യു​എ​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ന​ൻ​സി​യോ ക്വാ​ക്വ​റെ​ല്ലി​യാ​ണ് റാ​ങ്കിം​ഗ് പു​റ​ത്തു​വി​ട്ട​ത്. 2,900 യൂ​ണി​വേ​ഴ്സി​റ്റി​ക​ളാ​ണ് ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ത്തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​ഫ​സ​ർ​മാ​രും ഫാ​ക്ക​ല്‍​റ്റി​ക​ളും സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ട്. 37,000 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ പ​ഠി​ക്കു​ന്നു.

ലോ​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അ​ക്കാ​ദ​മി​ക് റാ​ങ്കിം​ഗ് പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ലെ മി​ക​ച്ച യു​ണി​വേ​ഴ്‌​സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ലും നേ​ര​ത്തെ കു​വൈ​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.

Related posts

Leave a Comment