വിദ്യാർഥികൾക്കു കോവിഡ്: മാറഞ്ചേരി ആശങ്കയിൽ; സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍ ക്വാ​റന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം; എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ജാ​ഗ്ര​ത

മാ​റ​ഞ്ചേ​രി: മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം 262 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശം ആ​ശ​ങ്ക​യി​ല്‍.

സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രോ​ട് സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍ ക്വാ​റ​ന്റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​രു​സ്‌​കൂ​ളു​ക​ളി​ലെ​യും മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​മാ​ക്കും.

മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 148 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 39 അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 36 അ​ധ്യാ​പ​ക​രും 39 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

മാ​റ​ഞ്ചേ​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ടെ​സ്റ്റി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച​യാ​ണ് പു​റ​ത്ത് വ​ന്ന​ത്.

വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​രു അ​ധ്യാ​പി​ക​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ടെ​സ്റ്റി​ല്‍ സ്‌​കൂ​ളി​ലെ 36 അ​ധ്യാ​പ​ക​ര്‍​ക്കും 39 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മാ​റ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 590 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി​ക്ക് പ​ഠി​ക്കു​ന്നു​ണ്ട്. 348 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി വി​ഭാ​ഗ​ത്തി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. വ​ന്നേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​രും പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ പെ​ടു​ന്നു.

മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന്ആ​രോ​ഗ്യ​വ​കു​പ്പ്
മ​ല​പ്പു​റം: മാ​റ​ഞ്ചേ​രി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.

മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 14 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ ഫെ​ബ്രു​വ​രി ഒ​ന്നി​ന് മാ​റ​ഞ്ചേ​രി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സ്ര​വ പ​രി​ശോ​ധ​ന​ക്കാ​യി റ​ഫ​ര്‍ ചെ​യ്യു​ക​യും ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സം സ്‌​കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് റി​സ​ള്‍​ട്ട് വ​രി​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി പോ​സി​റ്റീ​വ് ആ​വു​ക​യും അ​ധ്യാ​പ​ക​ര്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് രോ​ഗ ബാ​ധ പ​ട​ര്‍​ന്നി​ട്ടു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വ​ന്നേ​രി സ്‌​കൂ​ളി​ലെ ഒ​രു അ​ധ്യാ​പ​ക​നും രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ സ്‌​കൂ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് ക​ര്‍​ശ​ന നി​രീ​ക്ഷ​ണം തു​ട​രു​ന്ന​താ​യും എ​ല്ലാ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യും ഡി​എം​ഒ അ​റി​യി​ച്ചു.

ഇ​പ്പോ​ള്‍ പോ​സി​റ്റീ​വ് ആ​യ​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍:

* കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ ര​ണ്ട് മീ​റ്റ​ര്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. ഇ​തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​റ്റു ക്ലാ​സ്‌​റൂ​മു​ക​ള്‍ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
* കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍ (കു​ട്ടി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍), രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, ക്വാ​റ​ന്റൈ​നി​ല്‍ ഉ​ള്ള​വ​ര്‍, കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ത്ര​മേ സ്‌​കൂ​ളു​ക​ളി​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ പാ​ടു​ള്ളൂ.
*സ്‌​കൂ​ള്‍ പ​രി​സ​രം, ഫ​ര്‍​ണി​ച്ച​റു​ക​ള്‍, സ്‌​റ്റേ​ഷ​ന​റി, സ്‌​റ്റോ​ര്‍ റൂം, ​വാ​ട്ട​ര്‍​ടാ​ങ്ക്, അ​ടു​ക്ക​ള, സ്‌​കൂ​ള്‍ ക്വാ​റ​ന്റൈ​ന്‍, ശു​ചി​മു​റി, ലാ​ബ്, ലൈ​ബ്ര​റി തു​ട​ങ്ങി​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
* കോ​വി​ഡ് 19 നൊ​പ്പം ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ല്‍ കു​ടി​വെ​ള്ള ടാ​ങ്ക്, കി​ണ​റു​ക​ള്‍, മ​റ്റ് ജ​ല​സ്രോ​ത​സു​ക​ള്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ബ്ലീ​ച്ചി​ങ്ങ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. പ്രാ​ഥ​മ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​ണം.
*പ​ഴ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ ഒ​ഴി​വാ​ക്കി പു​തി​യ​വ ഉ​പ​യോ​ഗി​ച്ച് മാ​ത്രം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​ണം.
* സ്‌​കൂ​ളു​ക​ളി​ല്‍ മാ​സ്‌​ക്, ഡി​ജി​റ്റ​ല്‍​തെ​ര്‍​മോ​മീ​റ്റ​ര്‍, സാ​നി​റ്റൈ​സ​ര്‍, സോ​പ്പ് തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ക്ക​ണം.
* കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം കു​ട്ടി​ക​ള്‍ ക്ലാ​സു​ക​ളി​ല്‍ ഇ​രി​ക്കേ​ണ്ട​ത്. സ്റ്റാ​ഫ് റൂ​മി​ലും അ​ധ്യാ​പ​ക​ര്‍​ക്ക് നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് കൊ​ണ്ടു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്ക​ണം.
* സാ​മൂ​ഹി​ക/​ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് കു​ട്ടി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു​കൊ​ണ്ട് പോ​സ്റ്റ​റു​ക​ള്‍, സ്റ്റി​ക്ക​റു​ക​ള്‍, സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ക്ലാ​സ് റൂ​മു​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍, കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന ഇ​ട​ങ്ങ​ള്‍, വാ​ഷ്‌​റൂ​മി​ന് പു​റ​ത്ത്, സ്‌​കൂ​ള്‍ ബ​സ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ പ​തി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
* കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന സ്ഥ​ലം, കൈ​ക​ള്‍ ക​ഴു​കു​ന്ന സ്ഥ​ലം, വാ​ഷ്‌​റൂം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​യി നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​രു​ത്ത​ണം.

* കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്ക​ണം.

* സ്‌​കൂ​ള്‍ വാ​ഹ​ന​ത്തി​നു​ള്ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ് തെ​ര്‍​മ​ല്‍ സ്‌​ക്രീ​നിം​ഗ് ന​ട​ത്ത​ണം. വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. വാ​ഹ​ന​ത്തി​ന്റെ ജ​നാ​ല​ക​ളി​ല്‍ ക​ര്‍​ട്ട​നു​ക​ള്‍ ഇ​ടാ​തി​രി​ക്കു​ക. എ​ല്ലാ ജ​നാ​ല​ക​ളും തു​റ​ന്നി​ടാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

* കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍, ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സ്തു​ത വി​വ​രം പ്ര​ഥ​മാ​ധ്യാ​പ​ക​രെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. അ​ത​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ്ര​ഥ​മ​ധ്യാ​പ​ക​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ വ​രു​ത്ത​ണം.

* കു​ട്ടി​ക​ളു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ളു​ക​ളി​ല്‍ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഓ​രോ സ്‌​കൂ​ളി​ലെ​യും സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക. ഓ​രോ ഷി​ഫ്റ്റി​ലും എ​ത്തി​ച്ചേ​രു​ന്ന കു​ട്ടി​ക​ള്‍, എ​ത്തി​ച്ചേ​രേ​ണ്ട അ​ധ്യാ​പ​ക​ര്‍, റി​വി​ഷ​ന്‍ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വ്യ​ക്ത​ത സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ ഉ​ണ്ടാ​ക​ണം.

* ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ പാ​ടു​ള്ളൂ. ഇ​ക്കാ​ര്യം മു​ന്‍​കൂ​ട്ടി ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ അ​റി​യി​ക്ക​ണം.

* എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പ്രി​ന്‍​സി​പ്പ​ല്‍/​ഹെ​ഡ്മാ​സ്റ്റ​ര്‍ സ്‌​കൂ​ള്‍ കോ​വി​ഡ് സെ​ല്‍ രൂ​പീ​ക​രി​ക്കേ​ണ്ട​തും കോ​വി​ഡ് സെ​ല്ലി​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ജൂ​ണിയ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് നേ​ഴ്‌​സ് (ജെ​പി​എ​ച്ച്എ​ന്‍) എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

Related posts

Leave a Comment