ഇത് ഹെല്‍മറ്റിന്റെ ആദിമരൂപം ! ഹെല്‍മറ്റിനു പകരം അലൂമിനിയം പാത്രം തലയില്‍ കമിഴ്ത്തി വച്ച് സ്‌കൂട്ടര്‍ യാത്രക്കാരി; വീഡിയോ വൈറലാകുന്നു…

ഗതാഗത നിയമം കര്‍ശനമാക്കിയതോടെ എല്ലാവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തുകയാണ്. ഭീമമായ പിഴത്തുകയെ പേടിച്ച് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാന്‍ ഏവരും നിര്‍ബന്ധിതരാവുകയാണ്. പോലീസ് ചെക്കിംഗ് കണ്ടാല്‍ വഴിമാറി പോവുന്നത് പണ്ടു മുതല്‍ക്കെ ആളുകള്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഹെല്‍മെറ്റ് വേട്ടയില്‍ നിന്ന് രക്ഷനേടാന്‍ ഒരു സ്ത്രീ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹെല്‍മറ്റിനു പകരം തലയില്‍ ചെറിയ അലൂമിനിയം പാത്രം വച്ചാണ് ഇവര്‍ ഇരുചക്ര വാഹനം ഓടിച്ചത്. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു പുറകെ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 40 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള വിഡിയോ ഒരാഴ്ച മുന്‍പാണ് പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Related posts