വകതിരിവ് വട്ടപൂജ്യം..! ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ചു; പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലെ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യു​ടെ ശാ​സ​ന; 17 വരെ റിമാന്‍റ് കാലാവധി നീട്ടി കോടതി

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​ക്കു പു​റ​ത്ത് ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​തി​ന് പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ൻ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് കോ​ട​തി​യു​ടെ ശാ​സ​ന. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ ശാ​സി​ച്ച​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടാ​നാ​യി പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം.

ത​ങ്ങ​ളെ കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ്ര​തി​ക​ൾ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​ത് കോ​ട​തി വ​ള​പ്പി​ൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ബ​ഹ​ളം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കോ​ട​തി ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​ക​ളെ ഉ​ട​ൻ​ത​ന്നെ കോ​ട​തി വ​രാ​ന്ത​യി​ൽ​നി​ന്നും പോലീസ് മാ​റ്റി. കേ​സി​ലെ പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഈ ​മാ​സം 17 വ​രെ കോടതി നീ​ട്ടു​ക​യും ചെ​യ്തു.

Related posts