ഡബില്‍ സ്‌ട്രോംഗ് ധൈര്യം! കിണറ്റില്‍ വീണ മൂര്‍ഖനെ കയറില്‍ തൂങ്ങിക്കിടന്ന് പിടിച്ച പെണ്‍പുലിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം, അസാധ്യ ധൈര്യമെന്ന് വിഡിയോ കണ്ടവര്‍

എത്ര പേടിയില്ലാത്തവനും മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍ ഒന്നു ഞെട്ടും. ഞെട്ടാതിരിക്കാന്‍ ഞാന്‍ വാവ സുരേഷ് ഒന്നുമല്ലല്ലോ എന്ന ചൊല്ലാണ് പലര്‍ക്കും. സ്ത്രീകള്‍ക്ക് പാമ്പിനെ പേടിയാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഈ ധാരണ വെറും തെറ്റിധാരണ മാത്രമാണെന്നു തെളിയിക്കുകയാണ് ഈ മിടുക്കി.

കിണറ്റില്‍ വീണ മൂര്‍ഖനെ അതിസാഹസികമായി പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കയറില്‍ തൂങ്ങിക്കിടന്നാണ് യുവതി നല്ല മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നത്.

കിണറ്റിലിറങ്ങുന്നതിനു ധൈര്യം വേണം, ഒപ്പം പാമ്പിനെ പിടിക്കാനും ധൈര്യം വേണം. ഡബിള്‍ ധൈര്യം കാട്ടിയ മിടുക്കിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് വിഡിയോയ്ക്കു കിട്ടിയ ഒരു കമന്റ്. അതേ സമയം, ചിലര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ ചെയ്തത് അല്‍പം റിസ്‌ക് കൂടിയ പണിയാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നും പറയുന്നു.

എവിടെ നിന്നു പകര്‍ത്തിയ വിഡിയോ ആണെന്നു വ്യക്തമല്ല. വിഡിയോയ്ക്കു വന്ന കമന്റില്‍ കര്‍ണാടകയിലെ ബെല്‍ഗാവു എന്ന സ്ഥലത്തു നിന്നുള്ള വിഡിയോ ആണെന്ന് ചൂണ്ടിക്കാട്ടുന്നു. അവിടെയുള്ള പ്രശസ്തയായൊരു പാമ്പുപിടുത്തക്കാരി ആണിതെന്നും ചിലര്‍ കമന്റില്‍ പറയുന്നു. എന്തായാലും, ഇതാദ്യമായല്ല യുവതി പാമ്പു പിടിക്കുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

Related posts