കാമുകനില്‍ നിന്നു ചോര്‍ത്താവുന്നതിന്റെ പരമാവധി ചോര്‍ത്തി ! വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പണം നല്‍കിയില്ല; ഇതേത്തുടര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയ്ക്ക് വനിതാ കമ്മീഷന്റെ വക ശാസനം.

കാമുകനെതിരേ വ്യാജ പീഡന പരാതി നല്‍കിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന അദാലത്തിലാണ് യുവാവ് തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി എത്തുന്നത്. യുവാവില്‍ നിന്നും പണം തട്ടാനുള്ള ഇവരുടെ അടവാണിതെന്ന് ചോദ്യം ചെയ്യലില്‍ കമ്മീഷന് ബോധ്യപ്പെട്ടു. ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു ഇവര്‍ രണ്ടുപേരും. ഈ അടുപ്പം മുതലാക്കി യുവാവിനോട് ഇവര്‍ പലതവണ പണം വാങ്ങിയിരുന്നു.

എന്നാല്‍ തന്നെ കബളിപ്പിക്കാന്‍ ഉള്ള ശ്രമമാണിതെന്ന് മനസിലാക്കിയ ഇയാള്‍ പിന്നീട് ചോദിച്ചപ്പോള്‍ പണം നല്‍കാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതയായി യുവതി വനിതാ കമ്മീഷനെ വ്യാജ പരാതിയുമായി സമീപിക്കുകയായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ യുവതിയെ ശാസിച്ച് വിട്ടയച്ചു. വ്യാജ പരാതിയിലൂടെ പുരുഷന്മാരെ ദ്രോഹിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Related posts