സമരത്തിനിടെ പുരുഷ പോലീസ് തല്ലിച്ചതച്ചു: ആശുപത്രി വിടാനാകാതെ മേ​ഘ ര​ഞ്ജി​ത്ത്

ആ​ല​പ്പു​ഴ: സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഘ ര​ഞ്ജി​ത്ത് ഇ​പ്പോ​ഴും ആ​ശു​പ​ത്രി വി​ട്ടി​ട്ടി​ല്ല. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ര​ണ്ടാ​ഴ്ച മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​ണ് മേ​ഘ​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ലാ​ത്തി​കൊ​ണ്ടു​ള്ള അ​ടി​യി​ൽ ക​ഴു​ത്തി​ലെ അ​സ്ഥി​ക​ൾ സ്ഥാ​നം​മാ​റി ഞ​ര​മ്പി​നു ക്ഷ​ത​മേ​റ്റു. അ​തു​കൊ​ണ്ട് ര​ണ്ടു​മാ​സ​ത്തെ പൂ​ർ​ണ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

പ​ത്തു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് 25 ല​ക്ഷം രൂ​പ ലോ​ണെ​ടു​ത്ത് കാ​യം​കു​ള​ത്ത് ബ്യൂ​ട്ടി സ​ലൂ​ൺ തു​ട​ങ്ങി​യി​രു​ന്നു മേ​ഘ. എ​ന്നാ​ൽ കി​ട​പ്പി​ലാ​യ​തോ​ടെ വാ​യ്പ​യെ​ടു​ത്ത് തു​ട​ങ്ങി​യ സം​രം​ഭം ഇ​നി എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

സ​മ​ര​ത്തി​നി​ടെ ഒ​തു​ങ്ങി നി​ന്ന പ്ര​വ​ര്‍​ത്ത​ക​രെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചെ​ന്ന് മേ​ഘ പ​റ​യു​ന്നു. മേ​ഘ​യ്ക്ക് പു​റ​മേ മ​റ്റു വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. അ​വ​രി​ൽ പ​ല​രും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

 

 

Related posts

Leave a Comment