സ​ർ സ്മാ​ഷ്; ലോ​ക ക്ല​ബ് വോ​ളി​ബോ​ൾ കി​രീ​ടം സ​ർ സ​ഫേ​റ്റി പെ​റു​ഗി​യ​യ്ക്ക്

 

ബം​ഗ​ളൂ​രു: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 19-ാം വോ​ളി​ബോ​ൾ ക്ല​ബ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ സ​ർ സ​ഫേ​റ്റി കൊ​നാ​ഡ് പെ​റു​ഗി​യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ ലോ​ക ക്ല​ബ് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യ ഫൈ​ന​ലി​ൽ ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള ഇ​താം​ബേ മി​നാ​സ് ക്ല​ബ്ബി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റ്റ​ലി​ക്കാ​ർ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച​ത്.

നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ പെ​റു​ഗി​യ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ഫൈ​ന​ലി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. സ്കോ​ർ: 25-13, 25-21, 25-19. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഇ​റ്റാ​ലി​യ​ൻ സം​ഘ​ത്തി​ന്‍റെ കി​രീ​ട ധാ​ര​ണം.

സ​ർ പെ​റു​ഗി​യ​യു​ടെ ര​ണ്ടാം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ട​മാ​ണ്. 2022ൽ ​ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള ട്രെ​ന്‍റി​നൊ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു പെ​റു​ഗി​യ​യു​ടെ ക​ന്നി ലോ​ക കി​രീ​ടം.

മൂ​ന്നാം സ്ഥാ​നം ജാ​പ്പ​നീ​സ് ക്ല​ബ്ബാ​യ സ​ണ്‍ടോ​റി സ​ണ്‍ബേ​ഡ്സ് സ്വ​ന്ത​മാ​ക്കി. തു​ർ​ക്കി​യി​ൽ​നി​ന്നു​ള്ള ഹ​ൽ​ക്ബാ​ങ്ക് സ്പോ​ർ​ട് കു​ളൂ​ബു​വി​നെ സ​ണ്‍ബേ​ഡ്സ് കീ​ഴ​ട​ക്കി. സ്കോ​ർ: 17-25, 23-25, 25-21, 25-19, 15-12.

Related posts

Leave a Comment