ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ്വ​​രേ​​വ്, ഒ​​സാ​​ക്ക മു​​ന്നോ​​ട്ട്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വും അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഹ്വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ​​പെ​​ട്രോ​​യും ഇ​​ടം പി​​ടി​​ച്ചു. എ​​ട്ടാം സീ​​ഡാ​​യ ഡെ​​ൽ​​പെ​​ട്രോ ചി​​ലി​​യു​​ടെ നി​​ക്കോ​​ളാ​​സ് ജാ​​റെ​​യെ 3-6, 6-2, 6-1, 6-4നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്ന​​ത്.

അ​​ഞ്ചാം സീ​​ഡാ​​യ സ്വ​​രേ​​വ് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​നൊ​​ടു​​വി​​ൽ ജ​​യം ക​​ണ്ടെ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജോ​​ണ്‍ മി​​ൽ​​മാ​​നാ​​യി​​രു​​ന്നു ജ​​ർ​​മ​​ൻ താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. സ്കോ​​ർ: 7-6(7-4), 6-3, 2-6, 6-7(5-7), 6-3. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി.

സ്ലോ​​വാ​​ക്യ​​യു​​ടെ അ​​ന്ന ക​​രോ​​ളി​​ന ഷ്മി​​ഡ്‌​ലോ​​വ​​യെ 0-6, 7-6(7-4), 6-1നാ​​ണ് ഒ​​സാ​​ക്ക ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സും ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. റ​​ഷ്യ​​യു​​ടെ വി​​റ്റാ​​ലി​​യ ഡി​​യാ​​ചെ​​ങ്കോ​​യെ 2-6, 6-1, 6-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​റീ​​ന ര​​ണ്ടാം റൗ​​ണ്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ബെ​​ലാ​​റ​​സി​​ന്‍റെ വി​​ക്ടോ​​റി​​യ അ​​സെ​​രെ​​ങ്ക ലാ​​ത്വി​​യ​​യു​​ടെ ജെ​​ലേ​​ന ഒ​​സ്റ്റാ​​പെ​​ങ്കോ​​യെ കീ​​ഴ​​ട​​ക്കി ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു.

Related posts