ടി20 ​ലോ​ക​ക​പ്പ്; ക​രു​ത്ത​രെ ക​ള​ത്തി​ലി​റ​ക്കി ഇം​ഗ്ല​ണ്ട്

ല​ണ്ട​ന്‍: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ട് ‌ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ത്തു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്കു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും സൂ​പ്പ​ർ പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

അ​ഡ​ലെ​യ്ഡി​ല്‍ ന​ട​ന്ന മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ഇം​ഗ്ല​ണ്ട് മെ​ഡി​ക്ക​ല്‍ ടീ​മി​നൊ​പ്പം വി​ശ്ര​മ​ത്തി​ലാ​ണ് ആ​ര്‍​ച്ച​ര്‍. ഫി​ല്‍ സാ​ള്‍​ട്ട്, ജോ​സ് ബ​ട്ട്ല​ര്‍, ആ​ദി​ല്‍ റ​ഷീ​ദ്, ജോ​ഫ്ര ആ​ര്‍​ച്ച​ർ തു​ട​ങ്ങി​യ പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം യു​വ​താ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ സ്‌​ക്വാ​ഡ്.

ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി 22 മു​ത​ൽ ശ്രീ​ല​ങ്ക​യി​ൽ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ടി20 ​മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി 22, 24, 27 തീ​യ​തി​ക​ളി​ല്‍ കൊ​ളം​ബോ​യി​ലെ ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍. 30, ഫെ​ബ്രു​വ​രി ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ടി20 ​മ​ത്സ​ര​ങ്ങ​ള്‍.

ടി20 ​ലോ​ക​ക​പ്പി​നു​ള്ള ടീം: ​ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ന്‍), റെ​ഹാ​ന്‍ അ​ഹ​മ്മ​ദ്, ജേ​ക്ക​ബ് ബേ​ഥ​ല്‍, ജോ​സ് ബ​ട്ട്ല​ര്‍, ബെ​ന്‍ ഡെ​ക്ക​റ്റ്, വി​ല്‍ ജാ​ക്‌​സ്, ഫി​ല്‍ സാ​ള്‍​ട്ട്, ടോം ​ബാ​ന്‍റ​ണ്‍, ബ്രൈ​ഡ​ന്‍ കാ​ഴ്‌​സ്, സാം ​ക​ര​ണ്‍, ലി​യാം ഡൗ​സ​ണ്‍, ജാ​മി ഓ​വ​ര്‍​ട്ട​ണ്‍, ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, ആ​ദി​ല്‍ റ​ഷീ​ദ്, ജോ​ഷ് ടം​ഗ്, ലൂ​ക്ക് വു​ഡ്.

Related posts

Leave a Comment