പൗ​ര​ത്വ ബി​ല്ലി​ൽ ഇ​ട​ഞ്ഞ് ഇ​ട​തു​നേ​താ​ക്ക​ൾ! യെ​ച്ചൂ​രി​യും രാ​ജ​യും ക​സ്റ്റ​ഡി​യി​ൽ; നൂറുകണിക്കിന് വിദ്യാര്‍ഥികളും പോലീസ് കസ്റ്റഡിയില്‍

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ മ​ണ്ഡി ഹൗ​സ് മു​ത​ൽ ജ​ന്ത​ർ മ​ന്ദി​ർ വ​രെ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മണ്ഡി ഹൗസിൽ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യെ​ച്ചൂ​രി​യെ​യും രാ​ജ​യെ​യും അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി മണ്ഡി ഹൗസിലെത്തിയ മു​തി​ർ​ന്ന ഇ​ട​തു നേ​താ​ക്ക​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദ കാ​രാ​ട്ട്, ആ​നി രാ​ജ തു​ട​ങ്ങി​യ​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞു.

അ​തേ​സ​മ​യം ചെ​ങ്കോ​ട്ട​യി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നൂ​റു​ക​ണി​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​രോ​ധ​നാ​ജ്ഞ അ​വ​ഗ​ണി​ച്ച് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പ്ര​തി​ഷേ​ധ​ത്തി​നാ​യി മ​ണ്ഡി ഹൗ​സി​ലേ​ക്കെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളോ​ട് പി​രി​ഞ്ഞ് പോ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ത​യാ​റാ​കാ​ത്ത പ്ര​തി​ഷേ​ധ​ക്കാ​രെ​യാ​ണ്‌ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന​ത്‌.

പ്ര​ക്ഷോ​ഭം ത​ട​യു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ലെ 14 മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ട്.

Related posts