എം​എ​ൽ​എ​യു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച ആ അമ്മയുടെ ആവശ്യം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഏറ്റെടുത്തു! ബു​ദ്ധിവൈ​ക​ല്യ​മു​ള്ള യു​വാ​വി​നു ഷേ​വ് ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

മൂ​വാ​റ്റു​പു​ഴ: ബു​ദ്ധി വൈ​ക​ല്യ​മു​ള്ള യു​വാ​വി​ന് ഷേ​വ് ചെ​യ്ത് ന​ൽ​കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച മാ​താ​വി​ന്‍റെ ആ​വ​ശ്യം ഏ​റ്റെ​ടു​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.

ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ ചെ​ങ്ങ​റ കോ​ള​നി​യി​ൽ ബു​ദ്ധി വൈ​ക​ല്യ​മു​ള്ള മ​ക​നു​മാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന മാ​താ​വാ​ണ് എം​എ​ൽ​എ​യു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച​ത്.

ലോ​ക്ഡൗ​ണ്‍​മൂ​ലം ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ത്ത​തു​കൊ​ണ്ട് മ​ക​ന് യ​ഥാ​സ​മ​യം ഷേ​വിം​ഗ് ചെ​യ്യാ​ൻ ക​ഴി​യാ​ത​ത്തി​നാ​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ക​യാ​ണെ​ന്നും സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച​ത്.

ഫോ​ണ്‍ കോ​ൾ സ്വീ​ക​രി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ വി​ഷ​യ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് അ​റി​യി​ച്ചു.

പി​ന്നീ​ട് ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. ഷെ​ഫ​നു​മാ​യി സം​സാ​രി​ച്ചു നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി റി​യാ​സ് താ​മ​ര​പ്പി​ള്ളി​യും ആ​വോ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. റി​യാ​ദും ചെ​ങ്ങ​റ കോ​ള​നി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി ഷേ​വ് ചെ​യ്ത് ന​ൽ​കു​ക​യാ​യി​രു ​ന്നു.

Related posts

Leave a Comment