വസ്ത്രങ്ങള്‍ ഊരി എറിഞ്ഞ ശേഷം അടിവസ്ത്രം മാത്രം ധരിച്ച് വീട്ടമ്മയെ പീഢിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു

വീട്ടില്‍ കയറി സ്ത്രീയെ പീഢിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി ബാബുരാജാണ്(28) പിടിയിലായത്. പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പിടികൂടിയത്. എറണാകുളം കടവന്ത്ര സുഭാഷ് നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു സംഭവം.

മദ്യലഹരിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ ബാബുരാജ് വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ വീട്ടമ്മ നിലത്തുവീണു. തുടര്‍ന്ന് വീട്ടമ്മയുടെ മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴക്കുന്നതിനിടെ കൈമുട്ടുകള്‍ക്ക് പരിക്കേറ്റു. വീട്ടമ്മയുടെ കരച്ചില്‍കേട്ട് നാട്ടുകാരെത്തിയതോടെ പ്രതി മതില്‍ ചാടിക്കടന്ന് ഓടി.

നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശിയാണെങ്കിലും അവിടെ വീടോ ബന്ധുക്കളോ ഇല്ലെന്നും മാതാപിതാക്കള്‍ മരിച്ചതിന് ശേഷം പലസ്ഥലങ്ങളിലായി കടങ്ങിനടക്കുകയാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിക്കേറ്റ വീട്ടമ്മയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

Related posts