കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ ടിക്കറ്റെടുത്തില്ല; അടിച്ചുഫിറ്റായി കണ്ടക്ടറെ തല്ലിയ യുവാവ് പോലീസ് പിടിയിൽ

അ​ഞ്ച​ല്‍: കെ​എ​സ്ആ​ര്‍​ടി​സി കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് വേ​ണാ​ട് ബ​സി​ലെ യാ​ത്ര​ക്കാ​ര​ന്‍ ക​ണ്ട​ക്‌ടറേ​യും സ​ഹ​യാ​ത്രി​ക​രേ​യും മ​ര്‍​ദി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോടെ ആ​ല​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലിസ് യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ള​ത്തൂ​പ്പു​ഴ കു​മ​രം​ക​രി​ക്കം മം​ഗ​ല​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (30 ) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ കു​ള​ത്തൂ​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ റി​യാ​സ് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

കൊ​ല്ല​ത്ത്‌​ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സി​ല്‍ അ​ഞ്ച​ല്‍ നി​ന്നു​മാ​ണ് ര​തീ​ഷ് ക​യ​റി​യ​ത്. ആ​ല​ഞ്ചേ​രി ജം​ഗ്ഷ​ന്‍ ക​ഴി​ഞ്ഞ​തോ​ടെ ക​ണ്ട​ക്‌ടര്‍ റി​യാ​സ് ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ര​തീ​ഷിനോ​ട് ആവ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ര​തീ​ഷ് ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ക​ണ്ട​ക്‌ടര്‍ ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ‘ഇ​ല്ലെ​ങ്കി​ല്‍ നീ​യെ​ന്തു ചെ​യ്യു​മെ​ടാ’ എ​ന്ന് ആ​ക്രോ​ശി​ച്ചു കൊ​ണ്ട് റി​യാ​സി​നെ മ​ര്‍​ദി​ക്കു​ക​യും പി​ടി​ച്ചു​ത​ള്ളു​ക​യും ചെ​യ്തു.

ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​നി​ത​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ര​തീ​ഷി​ന്‍റെ മ​ര്‍​ദ​ന​മേ​ല്‍​ക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ ബ​സ് നി​ര്‍​ത്തി​യി​ടു​ക​യും ബ​സി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ര​തീ​ഷി​നെ യാ​ത്ര​ക്കാ​രും ക​ണ്ട​ക്‌ടറും ഡ്രൈ​വ​റും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച് ഏ​രൂ​ര്‍ പൊലിസി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

എ​സ്‌​ഐ പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലിസ് സം​ഘം ര​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ന്മേ​ല്‍ പൊ​ലിസ് കേ​സെ​ടു​ത്തു.

Related posts

Leave a Comment