വി​ഷു​ക്ക​ണി കാ​ണി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ള്‍​ക്കു​നേ​രെ എ​യ​ര്‍​ഗ​ണ്‍ ചൂ​ണ്ടി ഭ​യ​പ്പെ​ടു​ത്ത​ൽ; യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ഷു​വി​ന് ക​ണി​കാ​ണി​ക്കാ​ന്‍ ചെ​ന്ന കു​ട്ടി​ക​ള്‍​ക്ക് നേ​രെ എ​യ​ര്‍​ഗ​ണ്‍ ചൂ​ണ്ടി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ വ​ള്ളു​ശേ​രി ജെ​ന്‍​സ​നെ​യാ​ണ് (34) പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​യ​ര്‍​ഗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​ഷു​വി​ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ അ​യ​ല്‍​പ​ക്ക​ത്തെ കു​ട്ടി​ക​ള്‍ ക​ണി കാ​ണി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ള്‍ എ​യ​ര്‍​ഗ​ണ്‍ ചൂ​ണ്ടി പേ​ടി​പ്പി​ച്ച​ത്. പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന് പ​റ​ഞ്ഞ് പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​യാ​ണ് എ​യ​ര്‍​ഗ​ണ്ണെ​ടു​ത്ത​ത്. എ​ന്നാ​ല്‍ എ​യ​ര്‍​ഗ​ണ്ണി​ല്‍ പെ​ല്ല​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment