യൂത്ത് കോൺഗ്രസ് ഉണർന്ന് പ്രവർത്തിച്ചു..! ബസ് സ്റ്റാൻഡിൽ അത്യാസന്ന നിലയിൽ വൃദ്ധൻ കിടക്കാൻ തുടങ്ങിയിട്ട് നാലുദിവസം; അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്;  പിന്നെ  രോഗി ആശുപത്രിയിലെത്തിയത് അതിവേഗവും

ചിറ്റൂ​ർ: ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​ന്നു ക​രു​തു​ന്ന വൃ​ദ്ധ​നാ​ണ് നാ​ലു​ദി​വ​സ​മാ​യി അ​നാ​ഥാ​വ​സ്ഥ​യി​ൽ ദു​ർ​ഗ​ന്ധം വ​മി​ച്ചു ഈ​ച്ച​പൊ​തി​ഞ്ഞു കി​ട​ന്നി​രു​ന്ന​ത്.

അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡു​പ​രോ​ധി​ച്ചു പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി. സം​ഭ​വ​മ​റി​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വി​വ​ര​മ​റി​യി​ച്ചു. മൂ​വാ​യി​രം രൂ​പ ചി​കി​ത്സാ ചെ​ല​വും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി ആം​ബു​ല​ൻ​സി​ൽ വൃ​ദ്ധ​നെ കൊ​ണ്ടു​പോ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട​തോ​ടെ സ​മ​ര​ത്തി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ പിന്മാറു​ക​യാ​യി​രു​ന്നു.

Related posts